Image

അര്‍ജന്റീനയില്‍ കപ്പലും ബോട്ടും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു

Published on 13 May, 2012
അര്‍ജന്റീനയില്‍ കപ്പലും ബോട്ടും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു
ബ്യൂണോസ് ഐറിസ്: അര്‍ജന്റീനയിലെ സെറാറ്റിയ്ക്കു സമീപം ചരക്കു കപ്പലും ബോട്ടും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. കൂട്ടിയിടിയുടെ ആഘാതത്തില്‍ മുങ്ങിയ കപ്പലിന്റെ ക്യാപ്റ്റന്‍ അടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. അതേസമയം, മൂന്നു പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. അര്‍ജന്റീന, ബ്രസീല്‍, പരാഗ്വെയെ ബന്ധിപ്പിക്കുന്ന പരാന നദിയിലാണ് അപകടം. മരണസംഖ്യ ഉയരുമെന്നാണ് സൂചന. തീരദേശ സേന ഹെലിക്കോപ്റ്ററുകളുടെ സഹായത്തോടെയാണ് അപകടസ്ഥലത്ത് തെരച്ചില്‍ നടത്തുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക