Image

പാലാരിവട്ടം മെട്രോ സ്‌റ്റേഷന്‌ സമീപം യുവാവ്‌ കുഴിയില്‍ വീണ്‌ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി യുവാവിന്റെ പിതാവ്‌

Published on 13 December, 2019
പാലാരിവട്ടം മെട്രോ സ്‌റ്റേഷന്‌ സമീപം യുവാവ്‌ കുഴിയില്‍ വീണ്‌ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി യുവാവിന്റെ പിതാവ്‌

ഹെല്‍മറ്റ്‌ വേട്ടയ്‌ക്ക്‌ സര്‍ക്കാരും അധികൃതരും കാട്ടിയ ശുഷ്‌കാന്തി റോഡിലെ കുഴികളടയ്‌ക്കാന്‍ കാണിച്ചിരുന്നെങ്കില്‍ എന്റെ മകനെ നഷ്ടമാവില്ലായിരുന്നു.' പാലാരിവട്ടം മെട്രോ സ്‌റ്റേഷന്‌ സമീപം യുവാവ്‌ കുഴിയില്‍ വീണ്‌ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി യുവാവിന്റെ അച്ഛന്‍.

'പോളിടെക്‌നിക്ക്‌ കഴിഞ്ഞ്‌ ആറുമാസത്തെ കോഴ്‌സ്‌ പഠിക്കുകയായിരുന്നു യദു. ഫീസ്‌ അടയ്‌ക്കാനായി 5000 രൂപയും വാങ്ങി പോയതാണ്‌. 

ആശുപത്രിയില്‍ നിന്ന്‌ പൊലീസുകാര്‍ തന്ന അവന്റെ പേഴ്‌സില്‍ ആ രൂപയുണ്ടായിരുന്നു. ആ രൂപ അവന്‌ അവിടെ എത്തിക്കാന്‍ സാധിച്ചില്ല. നഷ്ടം എന്റെയും കുടുംബത്തിന്റെയും മാത്രമാണ്‌.' മരിച്ച യദുലാലിന്റെ അച്ഛന്‍ പറഞ്ഞു.

അതേസമയം, യദുവിന്റെ കുടുംബത്തിന്‌ അടിയന്തരമായി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു. തീരാദുരിതത്തിലാണ്‌ യദുലാലിന്റെ കുടുംബം. 

അമ്മ നിഷ അഞ്ച്‌ വര്‍ഷമായി കാന്‍സര്‍ രോഗിയാണ്‌. അലര്‍ജിരോഗിയായ അച്ഛനും ജോലിയില്ല. യദുവിന്റെ കുടുംബത്തിന്‌ സര്‍ക്കാര്‍ ജോലി നല്‍കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. ആവശ്യമുന്നയിച്ച്‌ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക