Image

ഫോബ്‌സ്‌ മാസികയുടെ ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ നിര്‍മലാ സീതാരാമനും

Published on 13 December, 2019
ഫോബ്‌സ്‌ മാസികയുടെ ലോകത്തെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ നിര്‍മലാ സീതാരാമനും


ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമനും ഇടംപിടിച്ചു. ഫോബ്‌സ്‌ മാസികയുടെ ഈ വര്‍ഷത്തെ പട്ടികയിലാണ്‌ നിര്‍മലാ സീതാരാമന്‍ 34-ാം സ്ഥാനത്തായി ഇടംനേടിയത്‌.

ജര്‍മ്മന്‍ ചാന്‍സിലര്‍ ആഞ്‌ജെലാ മെര്‍ക്കലാണ്‌ പട്ടികയുടെ തലപ്പത്ത്‌. എച്ച്‌.സി.എല്‍ കോര്‍പ്പറേഷന്‍ സി.ഇ.ഒയും എകിസിക്യുട്ടീവ്‌ ഡയറക്ടറുമായ റോഷിണി നഡാര്‍ മല്‍ഹോത്രയും ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍ ഷായും പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്‌. നഡാല്‍ മല്‍ഹോത്ര 54-ാം സ്ഥാനത്തും കിരണ്‍ മജുംദാര്‍ ഷാ 65-ാം സ്ഥാനത്തുമാണ്‌.

യൂറോപ്യന്‍ കേന്ദ്ര ബാങ്ക്‌ പ്രസിഡന്റ്‌ ക്രിസ്റ്റീനെ ലഗാര്‍ഡാണ്‌ രണ്ടാം സ്ഥാനത്ത്‌. യു.എസ്‌.ജനപ്രതിനിധി സഭാ സ്‌പീക്കര്‍ നാന്‍സി പെലോസിയാണ്‌ മൂന്നാമത്‌. ബംഗ്ലാദേശ്‌ പ്രധാനമന്ത്രി ഷേഖ്‌ ഹസീന 29-ാം സ്ഥാനത്തുണ്ട്‌. 

ഭരണ നേതൃത്വം, ബിസിനസ്സ്‌, ജീവകാരുണ്യപ്രവര്‍ത്തനം, മാധ്യമം തുടങ്ങിയ മേഖലകളില്‍ നിന്ന്‌ തിരഞ്ഞെടുക്കുന്നവരാണ്‌ ഫോബ്‌സ്‌ മാസികയുടെ പട്ടികയില്‍ ഇടംപിടിക്കുന്നത്‌.

34-ാം സ്ഥാനത്തുള്ള നിര്‍മലാ സീതാരാമന്‍ പട്ടികയിലെ പുതുമുഖമാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക