Image

വിദേശ കമ്‌ബനികളിലേക്കുള്ള വിസ നല്‍കാമെന്നു പറഞ്ഞ്‌ തട്ടിപ്പു നടത്തിയ അച്ഛനും മക്കളും പിടിയില്‍

Published on 13 December, 2019
വിദേശ കമ്‌ബനികളിലേക്കുള്ള വിസ നല്‍കാമെന്നു പറഞ്ഞ്‌ തട്ടിപ്പു നടത്തിയ അച്ഛനും മക്കളും പിടിയില്‍

ബേക്കല്‍: ഇംഗ്ലണ്ടിലെ വിവിധ കമ്‌ബനിയിലേക്കുള്ള വിസ നല്‍കാമെന്നു പറഞ്ഞ്‌ തട്ടിപ്പു നടത്തിയ അച്ഛനെയും രണ്ടു മക്കളെയും ബേക്കല്‍ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. 

കര്‍ണാടക പുത്തുര്‍ പടീലിലെ ഡെന്നീസ്‌ (66) മക്കളായ വീണ റോഡ്രിഗസ്‌ (30) ഫ്രാന്‍സിസ്‌ റോഡ്രിഗസ്‌ (22) എന്നിവരെയാണു ബേക്കല്‍ എസ്‌ഐ പി അജിത്ത്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്‌ ചെയ്‌തത്‌. മൈസൂരിലെ വി വി പുരം വൃന്ദാവനടുത്തെ ഫ്‌ലാറ്റില്‍ നിന്നാണ്‌ ഇവരെ പിടികൂടിയത്‌.

കേരളത്തില്‍ മാത്രമല്ല കര്‍ണാടകയിലും ഇവര്‍ തട്ടിപ്പ്‌ നടത്തിയതായി വിവരമുണ്ട്‌. 2018 ഓഗസ്റ്റില്‍ പള്ളിക്കര സ്വദേശി തരുണില്‍ നിന്നും വിസ നല്‍കാമെന്ന്‌ പറഞ്ഞ്‌ 8 ലക്ഷം രൂപ ഇവര്‍ തട്ടിയിരുന്നു. എന്നാല്‍ വിസ നല്‍കാമെന്നു പറഞ്ഞ ദിവസം കഴിഞ്ഞിട്ടും ഇവരെ കാണാതായതോടെയാണ്‌ തട്ടിപ്പ്‌ നടന്ന വിവരം മനസ്സിലായത്‌.

തട്ടിപ്പ്‌ സംഘത്തിലെ പ്രധാനിയായ എസ്‌ എ അനീസ്‌ ഒളിവിലാണെന്നും ഇയാളുടെ ഭാര്യയാണു പിടിയിലായ വീണയെന്നും പൊലീസ്‌ പറഞ്ഞു. 2017-18 വര്‍ഷങ്ങളില്‍ കാഞ്ഞങ്ങാട്‌, കണ്ണൂര്‍, എറണാകുളം ഭാഗങ്ങളില്‍ നിന്നായി ലക്ഷങ്ങളാണു വീസ നല്‍കാമെന്നു പറഞ്ഞു തട്ടിയെടുത്തത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക