Image

എയര്‍ഇന്ത്യ പൈലറ്റുമാര്‍ക്ക് പിന്തുണയുമായി ജെറ്റ് എയര്‍വേസ് പൈലറ്റുമാര്‍

Published on 13 May, 2012
എയര്‍ഇന്ത്യ പൈലറ്റുമാര്‍ക്ക് പിന്തുണയുമായി ജെറ്റ് എയര്‍വേസ് പൈലറ്റുമാര്‍
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ സമരം നടത്തുന്ന കമ്പനി പൈലറ്റുമാര്‍ക്കു ജെറ്റ് എയര്‍വേസ് പൈലറ്റുമാരുടെ പിന്തുണ. പുറത്താക്കിയ പൈലറ്റുമാരെ ഉടന്‍ തിരിച്ചെടുക്കണമെന്നും പ്രശ്നത്തിനു പരിഹാരം കാണണമെന്നും ജെറ്റ് എയര്‍വേസ് പൈലറ്റ് ബോഡി ആവശ്യപ്പെട്ടു. പൈലറ്റുമാരുടെ പ്രശ്നത്തില്‍ വ്യോമയാന മന്ത്രി അജിത്ത് സിംഗ് ഇടപെടണമെന്നും എസ്.ഡബ്ള്യു.ഐ.പി. ആവശ്യപ്പെട്ടു. ഇരുകക്ഷികള്‍ക്കും സ്വീകാര്യമായ തീരുമാനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യന്‍ പൈലറ്റുമാരുടെ വെല്‍ഫെയര്‍ സൊസൈറ്റിയായ എസ്.ഡബ്ള്യു.ഐ.പി. പറഞ്ഞു. ഇന്ത്യന്‍ എയര്‍ലൈന്‍സുമായുള്ള ലയനം യാഥാര്‍ഥ്യമാക്കുന്നതില്‍ എയര്‍ ഇന്ത്യ മാനേജ്മെന്റ് പരാജയപ്പെട്ടുവെന്നു പൈലറ്റ് ബോഡി കുറ്റപ്പെടുത്തി. അനവധി സര്‍വീസുകള്‍ റദ്ദാക്കിയതോടെ നൂറുകണക്കിനു യാത്രക്കാരാണു പ്രയാസപ്പെടുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക