Image

ഷിക്കാഗോ തിരുഹ്യദയ ഫൊറോനായില്‍ ആദ്യ കുര്ബാനക്കൊരുങ്ങുന്നവര്‍ മാതാവിന്റെ വിമല ഹ്യദയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടു.

ബിനോയി സ്റ്റീഫന്‍ കിഴക്കനടി Published on 13 December, 2019
ഷിക്കാഗോ തിരുഹ്യദയ ഫൊറോനായില്‍ ആദ്യ കുര്ബാനക്കൊരുങ്ങുന്നവര്‍  മാതാവിന്റെ വിമല ഹ്യദയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടു.
ഷിക്കാഗൊ: ഡിസംബര്‍ 8 ഞായറാഴ്ച, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റേയും, മതാദ്ധ്യാപകരായ ആന്‍സി ചേലക്കല്‍, മഞ്ചു ചകാരിയാന്തടത്തില്‍, അഞ്ജലി മുത്തോലത്ത്, മരിയ കിഴക്കനടി എന്നിവരുടെ നേത്യുത്വത്തില്‍ ആഘോഷകരമായ ആദ്യ കുര്ബാനക്കൊരുങ്ങുന്ന കുട്ടികള്‍ മാതാവിന്റെ വിമല ഹ്യദയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടു. ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറൊനാ പള്ളിയില്‍, റെവ. ഫാ. എബ്രാഹംമുത്തോലത്തിന്റെ കാര്‍മികത്തികത്വത്തില്‍  വിശുദ്ധ ബലി അര്‍പ്പിച്ചതിനുശേഷമാണ് ഈ വിമല ഹ്യദയ പ്രതിഷ്ഠ പ്രാര്‍ത്ഥന നടന്നത്.

 ഫാ. മൈക്കിള്‍ ഇ. ഗെറ്റ്‌ലിയുടെ '33-days to Morning Glory' എന്ന പുസ്തകത്തിനെ ആസ്പദമാക്കി സെന്റ് ലൂയിസ് ഡി മോണ്‍ഫോര്‍ട്ട്, സെന്റ് മാക്‌സിമിലിയന്‍ കോള്‍ബെ, സെന്റ് മദര്‍ തെരേസ ഓഫ് കല്‍ക്കട്ട, സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, എന്നീ വിശുദ്ധന്മാരുടെ ക്രമപ്രകാരമുള്ള 33 ദിവസത്തെ പ്രാര്‍ത്ഥനയിലൂടെയും, മെഡിറ്റേഷനിലൂടെയുമാണ് 'മാതാവിന്റെ വിമല ഹ്യദയം വഴി ഈശോയിലേക്ക്' എന്ന ആഗ്രഹം അവര്‍ സഫലീകരിച്ചത്. യഥാര്‍ത്ഥ മരിയ ഭക്തരാവുന്ന ഇവര്‍ പരി. കന്യാമറിയത്തിന്റെ വിശ്വാസത്തിന്റെ ഭാഗഭാഗിത്വം ആകുന്നതോടൊപ്പം, മറിയത്തിന്റെ ആത്മാവും ചൈതന്യവും, അവരുടെ ആത്മാവുമായി ബന്ധപ്പെടുകയും, അതുവഴി 'അവന്‍ പറയുന്നത് നിങ്ങള്‍ ചെയ്യുക' എന്നുപറഞ്ഞ മാതാവിന്റെ ആഗ്രഹം സാധിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു. ഈ വിമല ഹ്യദയ പ്രതിഷ്ഠ വഴി അവര്‍ 'Army of Immaculate'  ലെ അംഗമാകുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക