Image

പെട്രോള്‍, ഡീസല്‍ വില ഈ മാസം ഉയര്‍ത്തിയേക്കുമെന്ന് കാരാട്ട്

Published on 13 May, 2012
പെട്രോള്‍, ഡീസല്‍ വില ഈ മാസം ഉയര്‍ത്തിയേക്കുമെന്ന് കാരാട്ട്
കോല്‍ക്കത്ത: പെട്രോളിനും ഡീസലിനും ഈ മാസം അവസാനം വില ഉയര്‍ത്തുമെന്ന പ്രവചനവുമായി സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. പാര്‍ലമെന്റ് സമ്മേളനം പൂര്‍ത്തിയാകുന്നതോടെ ഇന്ധന വിലയും ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകുമെന്നാണ് കരുതുന്നതെന്ന് കാരാട്ട് പറഞ്ഞു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ സിപിഎം റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ധന വില ഉയര്‍ത്തുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സഖ്യകക്ഷിയായ ത്രണമൂല്‍ കോണ്‍ഗ്രസിനോട് ആലോചിക്കില്ലെന്നും കാരാട്ട് പറഞ്ഞു. പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്തിയപ്പോഴൊക്കെ കേന്ദ്രം തങ്ങളോടു ആലോചിച്ചിട്ടില്ലെന്നായിരുന്നു ത്രണമൂല്‍ കോണ്‍ഗ്രസിന്റെ വാദമെന്നും കാരാട്ട് ചൂണ്ടികാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക