Image

ബംഗ്ലാദേശ് ആഭ്യന്തര മന്ത്രിയും ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

Published on 12 December, 2019
ബംഗ്ലാദേശ് ആഭ്യന്തര മന്ത്രിയും ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരായി രാജ്യവ്യാപക പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിക്ക് പിന്നാലെ ആഭ്യന്തര മന്ത്രിയും ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഘര്‍ഷം വ്യാപിക്കുന്ന സാഹചര്യത്തിലാണ് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ മേഘാലയ സന്ദര്‍ശനം റദ്ദാക്കിയത്. വെള്ളിയാഴ്ചയായിരുന്നു മേഘാലയയില്‍ അസദുസ്സമാന്‍ ഖാന്‍ പങ്കെടുക്കുന്ന ചടങ്ങ്.

നേരത്തെ, ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഡോ. എ.കെ അബ്ദുല്‍ മോമന്‍ ത്രിദിന ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായതോടെയാണ് സന്ദര്‍ശനം റദ്ദാക്കി സന്ദേശമയച്ചത്.

അയല്‍രാജ്യമായ ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനക്കെതിരെ അബ്ദുല്‍ മോമന്‍ രൂക്ഷ പ്രതികരണം നടത്തിയിരുന്നു. ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങളോട് വിവേചനമില്ലെന്നും എല്ലാവരെയും സമത്വത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക