Image

നേപ്പാളില്‍ വിമാനം തകര്‍ന്ന് 21 പേരുമായി വിമാനം തകര്‍ന്നുവീണു

Published on 13 May, 2012
നേപ്പാളില്‍ വിമാനം തകര്‍ന്ന് 21 പേരുമായി വിമാനം തകര്‍ന്നുവീണു
കാഠ്മണ്ഡു: നേപ്പാളില്‍ 21 പേരുമായി പോയ വിമാനം തകര്‍ന്നു വീണു. യാത്രക്കാരില്‍ 12 പേര്‍ ഇന്ത്യക്കാരാണ്. നേപ്പാളിലെ വിമാനസര്‍വീസ് കമ്പനിയായ ആഗ്രി എയറിന്റെ വിമാനമാണ് തകര്‍ന്നത്. ജോംസം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കവേയായിരുന്നു അപകടം. പോലീസും സൈന്യവും തെരച്ചില്‍ നടത്തുകയാണ്. നേപ്പാളിന്റെ വടക്കന്‍ മേഖലയിലെ മലനിരകള്‍ക്ക് സമീപമായിരുന്നു അപകടം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക