Image

മൊബൈല്‍ നമ്ബര്‍ നല്‍കാതെ ഇനി വാഹനം നിരത്തിലിറക്കാനാവില്ല. നിയമം ഉടന്‍ !

Published on 12 December, 2019
മൊബൈല്‍ നമ്ബര്‍ നല്‍കാതെ ഇനി വാഹനം നിരത്തിലിറക്കാനാവില്ല. നിയമം ഉടന്‍ !
വാഹനം നിരത്തിലൂടെ ഓടിക്കണം എങ്കില്‍ ഇനി വാഹന ഉടമയുടെ മൊബൈല്‍ നമ്ബര്‍ മോട്ടോര്‍ വാഹന ഡിപ്പാര്‍ട്ട്‌മെന്റിന് നല്‍കണം. അടുത്ത വര്‍ഷം തുടക്കം മുതല്‍ തന്നെ ഈ നിയമം നിലവില്‍ വരും. കേന്ദ്ര സര്‍ക്കാരിന്റെ വെഹിക്കിള്‍ ഡേറ്റാബേസിന്റെ ഭാഗമായാണ് പുതിയ മാറ്റം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.

വാഹന ഉടമയുടെ മൊബൈല്‍ നമ്ബര്‍ വെഹിക്കിള്‍ ഡേറ്റാബേസുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ വാഹനവുമായി ബന്ധപ്പെട്ട ഒരു സേവനവും ലഭ്യമാകില്ല. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. വാഹന രജിസ്ട്രേഷന്‍ വാഹനങ്ങളുടെ ഉടമസ്ഥാവകശ കൈമാറ്റം എന്നീ സേവനങ്ങള്‍ ഇപ്പോള്‍ തന്നെ വെഹിക്കിള്‍ ഡേറ്റാബേസിലുടെ തന്നെയാണ് നടക്കുന്നത്.


പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ ഒണ്‍ലൈന്‍ വഴിയായതിനാല്‍ ഓടിപി വെരിഫൈ ചെയ്യുന്നതിനെല്ലാം മൊബൈല്‍ നമ്ബര്‍ നല്‍കണം എങ്കിലും ഇത് വെഹിക്കിള്‍ ഡേറ്റാബേസുമായി ബന്ധിപ്പിക്കുന്നില്ല. ഇനി മുതല്‍ വാഹനം രജിസ്റ്റര്‍ ചെയ്യാനായി നല്‍കുന്ന അപേക്ഷയില്‍ മൊബൈല്‍ നമ്ബര്‍ നല്‍കല്‍ നിര്‍ബന്ധമായി മാറും. ഈ നമ്ബര്‍ വാഹനത്തിന്റെയും ഉടമസ്ഥന്റെയും വിശദാംശങ്ങള്‍ക്കൊപ്പം വെഹിക്കിള്‍ ഡേറ്റാബേസില്‍ ചേര്‍ക്കപ്പെടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക