Image

പൗരത്വ ഭേദഗതി ബില്‍: അതിരുകവിഞ്ഞ ആത്മവിശ്വാസത്തില്‍ കാട്ടിയ മണ്ടത്തരമെന്ന് മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍

Published on 12 December, 2019
പൗരത്വ ഭേദഗതി ബില്‍: അതിരുകവിഞ്ഞ ആത്മവിശ്വാസത്തില്‍ കാട്ടിയ മണ്ടത്തരമെന്ന് മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ബില്‍ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണെന്ന് മഹാത്മാ ഗാന്ധിയുടെ കൊച്ചുമകന്‍ രാജ്‌ മോഹന്‍ ഗാന്ധി. കേന്ദ്രസര്‍ക്കാര്‍ അതിരുകവിഞ്ഞ ആത്മവിശ്വാസത്തില്‍ നിന്നുകാട്ടിയ മണ്ടത്തരം എന്നാണ് അദ്ദേഹം ബില്ലിനെക്കുറിച്ച്‌ അഭിപ്രായപ്പെട്ടത്.


ഇന്ത്യയുടെ മതേതര പാരമ്ബര്യത്തിനേറ്റ കളങ്കമാണ് ബില്ലെന്നും ഇത് വിശദീകരിക്കാന്‍ വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാര്‍ ബുദ്ധിമുട്ടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.ബില്ലിനെതിരെ സുപ്രീം കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാജ്‌ മോഹന്‍ ഗാന്ധി പറഞ്ഞു.


80നെതിരെ 311 വോട്ടുകള്‍ക്ക് ലോക്സഭയും 105നെതിരെ 125 വോട്ടുകള്‍ക്ക് രാജ്യസഭയും ബില്‍ പാസാക്കിയിരുന്നു. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ബില്‍ നിയമമാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക