Image

പ്രവാസിയുടെ ഭാര്യയും കാമുകനും ലോഡ്ജില്‍ തൂങ്ങി മരിച്ചനിലയില്‍

Published on 12 December, 2019
പ്രവാസിയുടെ ഭാര്യയും കാമുകനും ലോഡ്ജില്‍ തൂങ്ങി മരിച്ചനിലയില്‍

കൊല്ലം: കൊല്ലത്ത് നിന്നും കാണാതായ യുവതിയേയും യുവാവിനെയും മംഗലാപുരത്തുള്ള ലോഡ്ജില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.കിളികൊല്ലൂര്‍ തട്ടാര്‍കോണം സ്വദേശികളായ പൊന്നു (25), വിഷ്ണുരാജ് (29) എന്നിവരാണ് മരിച്ചത്.


പൊന്നുവിന്റെ ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പാണ് വിദേശത്ത് ജോലിക്ക് പോയത്. ഇവര്‍ക്ക് ഒന്നര വയസുള്ള ഒരു കുഞ്ഞുണ്ട്. സമീപവാസിയായ വിഷ്ണുരാജുമായി പൊന്നു അടുത്തകാലത്ത് അടുപ്പത്തിലാവുകയായിരുന്നു. എന്നാല്‍ ഇവരുടെ അടുപ്പത്തിനെ കുറിച്ച്‌ ആര്‍ക്കും അറിയില്ലായിരുന്നു.


ഈ മാസം ഏഴിന് രാവിലെ മുതല്‍ പൊന്നുവിനെ കാണാതായതോടെ ബന്ധുക്കള്‍ കിളികൊല്ലൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ കിളികൊല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് വ്യാഴാഴ്ച രാവിലെ തൂങ്ങിമരിച്ച വിവരം പോലീസിന് ലഭിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക