Image

വനിതാ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 20000 ഡോളര്‍ പ്രതിഫലം

പി പി ചെറിയാന്‍ Published on 12 December, 2019
വനിതാ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 20000 ഡോളര്‍ പ്രതിഫലം
ഹൂസ്റ്റണ്‍: ഡ്യൂട്ടി നിര്‍വഹണത്തിനിടയില്‍ ചോദ്യം ചെയ്യുന്നതിനായി പിടികൂടിയ പ്രതി മനഃപൂര്‍വ്വം വാഹനം ഇടിച്ചു പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ കേസ്സില്‍ പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ക്രൈം സ്റ്റോപ്പേഴ്‌സ് 20000 ഡോളറിന്റെ പ്രതിഫലം പ്രഖ്യാപിച്ചു. ഒരു കയ്യില്‍ വിലങ്ങുമായാണ് പ്രതി രക്ഷപ്പെട്ടിരിക്കുന്നത്.

ഡിസംബര്‍ 10 ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ട്രാഫിക് സ്റ്റോപ്പിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് ശ്രമിക്കുന്നതിനിടയിലാണ് വാഹനം വനിത ഓഫീസര്‍ക്ക് നേരെ ഓടിച്ചു കയറ്റിയത്. തുടര്‍ന്ന് അവിടെ നിന്നും ജീപ്പില്‍ രക്ഷപ്പെട്ട പ്രതി വാഹനം ഉപേക്ഷിച്ചു കടന്നു കളുയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഓഫീസര്‍ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.

ഏഴ് അടി ഉയരവും 130 പൗണ്ട് തൂക്കവുമുള്ള ടെവോറിസ് ഡ്യൂവെയ്ന്‍ ഹെന്‍ണ്ടേഴ്‌സനെ (21) (ബ്ലാക്ക് മാന്‍)യാണ് പോലീസ് തിരയുന്നത്. ബുധനാഴ്ച വൈകിട്ട്വരെയും പ്രതിയെ പിടികൂടാന്‍ കഴിയാത്തതിനാല്‍ പോലീസ് ബ്ലു അലര്‍ട്ട് പ്രഖ്യാപിച്ചു.

കുടുംബ കലഹത്തിനെ തുടര്‍ന്ന് വാറണ്ടുണ്ടായിരുന്ന വ്യക്തിയാണ് ടെലോറിസ്. മറ്റൊരു പോലീസ് ഓഫീസര്‍ പ്രതിയെ ഒരു കയ്യില്‍ വിലങ്ങുവെച്ച് പുറകിലേക്ക് മാറിയ സമയത്താണ് വാഹനം ഓടിച്ചു വനിതാ പോലീസ് ഓഫീസറെ ഇടിച്ചു വീഴ്ത്തിയത്.

കൊല്ലപ്പെട്ട സെര്‍ജന്റ് കെയ്‌ല സുള്ളിവാന്‍ (43) നാസ്സ്വബെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ 16 വര്‍ഷമായി സേവനം അനുഷ്ടിച്ചുവരികയായിരുന്നു.
വനിതാ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 20000 ഡോളര്‍ പ്രതിഫലംവനിതാ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ പ്രതിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 20000 ഡോളര്‍ പ്രതിഫലം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക