Image

ആര്‍ട്ടെന്നും വാണിജ്യമെന്നും സിനിമകളുടെ വേര്‍തിരിവ് അവസാനിക്കാത്ത വിവാദം :ഓപ്പണ്‍ ഫോറം

Published on 11 December, 2019
ആര്‍ട്ടെന്നും വാണിജ്യമെന്നും സിനിമകളുടെ വേര്‍തിരിവ്  അവസാനിക്കാത്ത വിവാദം :ഓപ്പണ്‍ ഫോറം
ആര്‍ട്ട്‌സിനിമയുംകച്ചവടസിനിമയുമെന്ന  വേര്‍തിരിവ്‌ലോകസിനിമയില്‍തന്നെ ഇനിയുംഅവസാനിക്കാത്ത വിവാദമാണന്ന് ചലച്ചിത്ര നിരൂപകന്‍ ജി.പിരാമചന്ദ്രന്‍. ആ വേര്‍തിരിവ് എല്ലായിടത്തുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.മലയാള സിനിമയിലെമാറുന്ന സിനിമാ പരിസരങ്ങള്‍ എന്ന വിഷയത്തില്‍ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കാനായി തിയേറ്ററുകളില്‍ റിലീസിംഗ് വൈകിപ്പിക്കുന്നവരും സിനിമാരംഗത്ത് ഉണ്ടെന്ന് ചലച്ചിത്ര നിരൂപകന്‍ വി.കെജോസഫ് പറഞ്ഞു. താര കേന്ദ്രീകൃതമല്ലാത്ത സിനിമകള്‍ മലയാളത്തില്‍ ഇപ്പോള്‍ വലിയ വിജയങ്ങള്‍ നേടുന്നുണ്ടെന്ന് സംവിധായകന്‍ മനോജ്കാന പറഞ്ഞു. സംവിധായകന്‍ പ്രിയനന്ദനന്‍ ,സന്തോഷ് ബാബുസേനന്‍, ശോഭന പി.കെ,ചെറിയാന്‍ ജോസഫ്എന്നിവര്‍ പങ്കെടുത്തു.

പല കലകളുടെയും സംഗമമാണ്  ചലച്ചിത്രകലയെന്ന് ഫെര്‍ണാണ്ടോ സൊളാനസ്
പല കലകളുടെയും സംഗമമാണ് ചലച്ചിത്രകലയില്‍ കാണുന്നതെന്ന്  പ്രശസ്ത അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസ്. അതുകൊണ്ടാണ് കലകളിലെ ഔന്നത്യം ചലച്ചിത്രകലയ്ക്ക് സ്വന്തമായതെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ചലച്ചിത്രമേളയിലെ അരവിന്ദന്‍ മെമ്മോറിയല്‍ ലക്ചറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അര്‍ജന്റീനയെ അപേക്ഷിച്ച് ഇന്ത്യന്‍ സിനിമകള്‍ക്ക് വേഗത്തില്‍ നിര്‍മാതാക്കളെ ലഭിക്കുന്നുണ്ട്.തന്റെ സിനിമകള്‍ നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കള്‍ മുന്നോട്ടു വന്നിരുന്നില്ലെന്നും അതിനാല്‍ ചിത്രങ്ങള്‍ സ്വയം നിര്‍മ്മിക്കുകയായിരുന്നൂവെന്നും അദ്ദേഹം പറഞ്ഞു. സിനിമയെന്ന ലക്ഷ്യത്തോടുള്ള തീവ്രമായ ആഗ്രഹം ഉണ്ടെങ്കില്‍ മാത്രമേ ആ രംഗത്തു ശോഭിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു .

അരവിന്ദന്റെ അസോസിയേറ്റ് ഡയറക്റ്റര്‍ ആയിരുന്ന  സണ്ണി ജോസഫ്,അടൂര്‍ ഗോപാലകൃഷ്ണന്‍, അക്കാദമി ചെയര്‍മാന്‍ കമല്‍, അക്കാദമി ചെയര്‍പേഴ്സണ്‍ ബീനാപോള്‍ എന്നിവര്‍ പങ്കെടുത്തു. ഫെര്‍ണാണ്ടോ സൊളാനസിനെക്കുറിച്ച് സി എസ് വെങ്കിടേശ്വരന്‍ തയ്യാറാക്കിയ ഇനി വെളിച്ചം മാത്രം എന്ന പുസ്തകം അടൂര്‍ ഗോപാലകൃഷ്ണന്‍ സൊളാനസിന് നല്‍കി പ്രകാശനം ചെയ്തു.


രണ്ടാം പ്രദര്‍ശനങ്ങള്‍ക്കു വന്‍ ജനത്തിരക്ക്


രാജ്യാന്തരചലച്ചിത്ര മേളയുടെആറാം ദിനത്തില്‍ ബൂങ് ജോന്‍ ഹോസംവിധാനം ചെയ്ത കൊറിയന്‍ ചിത്രം പാരസൈറ്റുംഇറാക്കിസംവിധായകന്‍ മോഹന്ദ് ഹയാലിന്റെഹൈഫ സ്ട്രീറ്റും പ്രേക്ഷക ഹൃദയംകീഴടക്കി.ആദ്യ പ്രദര്‍ശനങ്ങളില്‍  പ്രേക്ഷകപ്രീതി നേടിയഇരുചിത്രങ്ങളും നിറഞ്ഞ സദസിലാണ് ബുധനാഴ്ചയും പ്രദര്‍ശിപ്പിച്ചത്.

അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോസൊളാനസിന്റെ എ ജേര്‍ണിറ്റൂ ദി ഫ്യൂമിഗേറ്റഡ് ടൗണ്‍ എന്ന  ചിത്രമായിരുന്നുമേളയുടെ മറ്റൊരുആകര്‍ഷണം.ഡിയാവോയിനാന്‍ സംവിധാനം ചെയ്തചൈനീസ്ചിത്രം ദി വൈല്‍ഡ്ഗൂസ്‌ലെയ്ക് എന്ന ചിത്രവും പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചു. മത്സരവിഭാഗത്തിലെ ആനി മാനി, വൃത്താകൃതിയിലുള്ളചതുരം, എന്നീചിത്രങ്ങളുടെഅവസാന പ്രദര്‍ശനവും വെന്‍ ദി പെര്‍മിഷന്‍ ഗ്രൂ,ദിക്വില്‍റ്,ജെല്ലിക്കെട്ട്,മൈഡിയര്‍ ഫ്രണ്ട്,കാമിലിഎന്നീചിത്രങ്ങളുടെരണ്ടാം പ്രദര്‍ശനവുംഇന്നലെ നടന്നു.


കെട്ടുറപ്പുള്ളസിനിമാവ്യവസായമല്ല അസര്‍ബൈജാനിലേതെന്ന് ജോര്‍ജ്ടില്ലര്‍

മറ്റുരാജ്യങ്ങളിലേതുപോലെകെട്ടുറപ്പുള്ള സിനിമാവ്യവസായംഅസര്‍ബൈജാനില്‍ ഇല്ലെന്ന് 'വെന്‍ ദി പേഴ്സിമ്മണ്‍സ് ഗ്രൂ' എന്ന ചിത്രത്തിന്റെ നിര്‍മാതാവ്‌ജോര്‍ജ് ടില്ലര്‍.സിനിമാനിര്‍മാണത്തിന് ഇറങ്ങുന്നവര്‍തന്റെരാജ്യത്തുകടുത്ത വെല്ലുവിളിയാണ് നേരിടുന്നതെന്നും 'മീറ്റ് ദി ഡയറക്റ്ററില്‍' പങ്കെടുക്കവെഅദ്ദേഹം പറഞ്ഞു.

രാഷ്ട്രീയവിഷയങ്ങളാണ്എക്കാലത്തും ജനങ്ങളെസ്വാധീനിക്കുന്ന ഘടകമെന്നുംഛത്തീസ്ഗഢ്ഢിലെ  ജനങ്ങള്‍ മാവോയിസ്റ്റുകളില്‍ നിന്നു നേരിടുന്ന യാതനകളെക്കാള്‍കൂടുതല്‍സ്വന്തം ഭരണകൂടത്തില്‍ നിന്നു നേരിടുന്നുവെന്നും ഉണ്ട എന്ന ചിത്രത്തിന്റെസംവിധായകന്‍ ഖാലിദ് റഹ്മാന്‍ പറഞ്ഞു.  സംവിധായകന്‍ കിസ്‌ലേ,നിര്‍മാതാവ്അക്ഷയ്‌റായ്,എഡിറ്റര്‍ നിഷാദ്എന്നിവര്‍ പങ്കെടുത്തു.


ആര്‍ട്ടെന്നും വാണിജ്യമെന്നും സിനിമകളുടെ വേര്‍തിരിവ്  അവസാനിക്കാത്ത വിവാദം :ഓപ്പണ്‍ ഫോറംആര്‍ട്ടെന്നും വാണിജ്യമെന്നും സിനിമകളുടെ വേര്‍തിരിവ്  അവസാനിക്കാത്ത വിവാദം :ഓപ്പണ്‍ ഫോറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക