Image

ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് സോണിയ; രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പി അജണ്ടയ്‌ക്കെതിരെ പോരാട്ടം തുടരും

Published on 11 December, 2019
ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് സോണിയ; രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പി അജണ്ടയ്‌ക്കെതിരെ പോരാട്ടം തുടരും

ന്യൂഡല്‍ഹി: ദേശീയ പൗരത്വ ബില്‍ പാസാക്കിയ ദിവസം രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനമായി അടയാളപ്പെടുത്തപ്പെടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് മേല്‍ ഇടുങ്ങിയ ചിന്താഗതിയും കടുംപിടിത്തവുമുള്ള ശക്തികള്‍ നേടിയ വിജയമാണിതെന്നും അവര്‍ ആരോപിച്ചു. 

രാജ്യത്തെ ഭിന്നിപ്പിക്കാനും ധ്രുവീകരിക്കാനുമുള്ള അപകടകരമായ ബിജെപി അജണ്ടയ്ക്കെതിരെ കോണ്‍ഗ്രസ് വിശ്രമമില്ലാത്ത പോരാട്ടം നടത്തും. നമ്മുടെ 
പൂര്‍വികര്‍ പോരാട്ടം നടത്തിയത് ഏത് ആശയത്തിന് വേണ്ടിയാണോ അവയെ എല്ലാം വെല്ലുവിളിക്കുന്നതാണ് ബില്‍. ദേശീയതയ്ക്ക് മതം നിര്‍ണായക ഘടകമാകുന്ന ഇന്ത്യയുടെ സൃഷ്ടിക്ക് ഇത് കാരണമാകുമെന്നും സോണിയ പ്രസ്താവനയില്‍ ആരോപിച്ചു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക