Image

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വിസ്‌കി ശേഖരം ഓണ്‍ലൈന്‍ ലേലത്തിലൂടെ വില്പനക്ക്

Published on 11 December, 2019
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വിസ്‌കി ശേഖരം ഓണ്‍ലൈന്‍ ലേലത്തിലൂടെ വില്പനക്ക്
ലോകത്തിലെ ഏറ്റവും വലിയ വിസ്‌കി ശേഖരം ലേലത്തിന്. അന്തരിച്ച പെപ്സിക്കോ ഉന്നതരില്‍ ഒരാളായ റിച്ചാര്‍ഡ് ഗൂഡിങിന്റെ സ്വകാര്യ വിസ്‌കി ശേഖരമാണ് ഓണ്‍ലൈന്‍ ലേലത്തിലൂടെ വില്പനക്ക് വെക്കാന്‍ പോകുന്നത്.  ഒരു കോടി ഡോളറാണ് ഈ ശേഖരത്തിന്റെ മതിപ്പുവിലയായി കണക്കാക്കുന്നത്.


ഒരു വലിയ 'വിക്സ്‌കി ലൈബ്രറി' തന്നെയാണ് വില്പനക്ക് വെച്ചിരിക്കുന്നത്. 3900 ബോട്ടിലുകളിലായി ലോകത്തെ ഏറ്റവും മികച്ചതും വിലകൂടിയതുമായ മദ്യമുണ്ട്. കാലപ്പഴം ചെന്നതും പുതിയതുമായ ഈ മദ്യങ്ങള്‍ അടുത്ത വര്‍ഷമായിരിക്കും ലേലത്തില്‍ വെക്കുക. ഒരു മനുഷ്യായുസ്സില്‍ തയ്യാറാക്കാവുന്ന ഏറ്റവും മികച്ച ശേഖരം 
എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. 

വൈവിധ്യമുള്ള ബോട്ടിലുകളില്‍ വിവിധ ഷെല്‍ഫുകളിലായാണ് വിസ്‌കി സൂക്ഷിച്ചിരിക്കുന്നത്. ഇവയെല്ലാം പരിശോധിച്ച് ആധികാരിതക ഉറപ്പുവരുത്തിയതാണെന്ന് വിസ്‌കി ഓക്ഷനീര്‍ എന്ന വെബ്സൈറ്റ് വ്യക്തമാക്കുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക