Image

ഹേബിയസ് കോര്‍പ്പസ് വഴി കാമുകിയെ മോചിപ്പിച്ച് സദാചാര പോലീസിംഗിനും കവര്‍ച്ചക്കേസിലും അറസ്റ്റില്‍

Published on 11 December, 2019
ഹേബിയസ് കോര്‍പ്പസ് വഴി കാമുകിയെ മോചിപ്പിച്ച് സദാചാര പോലീസിംഗിനും കവര്‍ച്ചക്കേസിലും അറസ്റ്റില്‍
വരന്തരപ്പിള്ളി: മാനസികാരോഗ്യ കേന്ദ്രത്തിലാക്കിയ കാമുകിയെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി മോചിപ്പിച്ച് വിവാഹം ചെയ്തയാള്‍ സദാചാര പോലീസ് ചമഞ്ഞ് പണംതട്ടിയ കേസില്‍ അറസ്റ്റില്‍. വേലൂപ്പാടം കിണര്‍ എടക്കണ്ടന്‍ വീട്ടില്‍ ഗഫൂര്‍ (31) ആണ് ചൊവ്വാഴ്ച അറസ്റ്റിലായത്. ഇയാളുടെ സുഹൃത്തുക്കളായ മേലേപുരയിടത്തില്‍ ഹഫീസ് (30), എടക്കണ്ടന്‍ വീട്ടില്‍ മുഹമ്മദ് റഫീഖ് (29), കാരികുളം കടവ് നൊച്ചിയില്‍ ശ്രുതീഷ്‌കുമാര്‍ (25) എന്നിവരും പിടിയിലായി.


വയനാട് സ്വദേശിയായ ഇരുപത്തിമൂന്നുകാരനെ തടഞ്ഞുനിര്‍ത്തി സദാചാര പോലീസ് ചമഞ്ഞ് ആക്രമിച്ച് നഗ്‌നനാക്കി വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണമോതിരവും കവര്‍ന്നു 
എന്നാണ് കേസ്. കഴിഞ്ഞ ഏപ്രില്‍ ഏഴിന് രാത്രിയായിരുന്നു സംഭവം. വേലൂപ്പാടത്തെ കാമുകിയുടെ വീട്ടിലെത്തിയതായിരുന്നു യുവാവ്.


അരപ്പവന്‍ മോതിരം കൈക്കലാക്കിയ സംഘം ഇയാളുടെ കണ്ണുകെട്ടിയശേഷം എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് 4900 രൂപ പിന്‍വലിച്ചു. തുടര്‍ന്ന് ബന്ധുവിനെക്കൊണ്ട് 15000 രൂപ അക്കൗണ്ടില്‍ ഇടീച്ചശേഷം ആ തുകയും പിന്‍വലിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

 പിതാവും ബന്ധുക്കളും മാനസികാരോഗ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ച കാമുകിയെ കോടതി ഉത്തരവിന്റെ സഹായത്തോടെ തിങ്കളാഴ്ചയാണ് ഗഫൂര്‍ വിവാഹം ചെയ്തത്. ഇയാളുടെ നേതൃത്വത്തിലാണ് സദാചാര പോലീസ് ചമയലും പണം തട്ടലും നടത്തിയതെന്നാണ് പോലീസ് പറയുന്നത്. പ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കി


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക