Image

നമ്പി നാരായണന്‍ ആവാന്‍ മോഹന്‍ലാല്‍ ഒക്കെ പറഞ്ഞതാണ്, പിന്നീട് സംഭവിച്ചത്...

Published on 11 December, 2019
നമ്പി നാരായണന്‍ ആവാന്‍ മോഹന്‍ലാല്‍ ഒക്കെ പറഞ്ഞതാണ്, പിന്നീട് സംഭവിച്ചത്...

മോഹന്‍ലാലിനെ നായകനാക്കി ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ജീവിതം സിനിമയാക്കാന്‍ തനിക്ക് ഉദ്ദേശമുണ്ടായിരുന്നുവെന്ന് ചലച്ചിത്രകാരന്‍ ആനന്ദ് നാരായണ്‍ മഹാദേവന്‍. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വെച്ചാണ് തന്റെ ആഗ്രഹത്തെ കുറിച്ച് സംവിധായകന്‍ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചത്.

ഞാന്‍ നമ്പി നാരായണന്റെ പടം ചെയ്യാനിരുന്നതാണ്. മോഹന്‍ലാല്‍ സാര്‍ ആയിരുന്നു മുഖ്യവേഷത്തില്‍. അദ്ദേഹം ഓകെ പറഞ്ഞതുമാണ്. പക്ഷേ എനിക്ക് പ്രൊഡ്യൂസറെ കിട്ടിയില്ല. കാരണം ആ ചിത്രം കൊമേര്‍ഷ്യല്‍ ആയിരുന്നെങ്കിലും ഒരു ഫോര്‍മുല കഥയായിരുന്നില്ല. ഒരു പാട് പ്രത്യേകതകള്‍ ആ കഥയ്ക്കുണ്ട്. പക്ഷേ ഇവിടുള്ളവര്‍ക്ക് പണം മാത്രമാണ് ലക്ഷ്യം. നമ്മുടെ സിനിമകള്‍ അന്താരാഷ്ട്ര വേദികളില്‍ എത്തുന്നത് അവര്‍ക്ക് ഒരു വലിയ കാര്യമേയല്ല. കേരളത്തിലെ മാത്രം കാര്യമല്ല ഇത്. ഇന്ത്യയിലെമ്പാടും ഇങ്ങനെ തന്നെയാണ്'' -ആനന്ദ് മഹാദേവന്‍ പറഞ്ഞു.

തനിക്ക് മലയാളത്തില്‍ സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും. സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ മലയാളത്തില്‍ സിനിമ സംവിധാനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ആനന്ദ് നാരായണ്‍ മഹാദേവന്റെ മായിഘട്ട് എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് മേളയില്‍ ലഭിച്ചത്. ഉദയകുമാര്‍ ഉരുട്ടികൊലകേസിന്റെ തനത് ആവിഷ്‌കാരമായിരുന്നു മായിഘട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക