Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ മെഡികെയ്ഡ് മെഡികെയര്‍ സെമിനാര്‍ നടത്തി

ജോഷി വള്ളിക്കളം Published on 11 December, 2019
ഷിക്കാഗോ മലയാളി അസോസിയേഷന്‍ മെഡികെയ്ഡ് മെഡികെയര്‍ സെമിനാര്‍ നടത്തി
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും, പുതുതായി നാട്ടില്‍ നിന്നും അമേരിക്കയില്‍ വന്ന സിറ്റിസണ്‍ അല്ലാത്തവര്‍ക്കും, സീനിയര്‍ സിറ്റിസണ്‍ ആളുകള്‍ക്കും പ്രയോജനപ്പെടുന്ന തരത്തിലുള്ള സെമിനാര്‍ വന്‍ വിജയകരമായി പര്യവസാനിച്ചു.
ഷിക്കാഗോ അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ജോസഫ് നെല്ലുവേലി ആശംസയും ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി.

ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹ്യൂമന്‍ സര്‍വീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ജോസ് കോലഞ്ചേരിയാണ് സെമിനാര്‍ നയിച്ചത്.

സ്‌റ്റേറ്റിന്റെയും, ഫെഡറല്‍ ഗവണ്‍മെന്റിന്റെയും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അനുകൂല്യങ്ങള്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്ന വിവരം, ഇതില്‍ ്അപേക്ഷിക്കേണ്ട നിബന്ധനകളും ഉള്‍പ്പെടുന്നതായിരുന്നു സെമിനാര്‍.



ഷിക്കാഗോ മലയാളി അസോസിയേഷന്‍ മെഡികെയ്ഡ് മെഡികെയര്‍ സെമിനാര്‍ നടത്തിഷിക്കാഗോ മലയാളി അസോസിയേഷന്‍ മെഡികെയ്ഡ് മെഡികെയര്‍ സെമിനാര്‍ നടത്തിഷിക്കാഗോ മലയാളി അസോസിയേഷന്‍ മെഡികെയ്ഡ് മെഡികെയര്‍ സെമിനാര്‍ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക