Image

ആനക്കൊമ്ബ് കേസ്: മോഹന്‍ലാലിന് കുരുക്ക് മുറുകുന്നു‍!

Published on 11 December, 2019
ആനക്കൊമ്ബ് കേസ്: മോഹന്‍ലാലിന് കുരുക്ക് മുറുകുന്നു‍!

തിരുവനന്തപുരം: ആനക്കൊമ്ബ് കൈവശം വച്ച കേസില്‍ ചലച്ചിത്ര താരം മോഹന്‍ലാലിനെതിരെ നിലപാട് കടുപ്പിച്ച്‌ സര്‍ക്കാര്‍.

കേസിന്‍റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട മന്ത്രി കെ രാജു കേസ് അവസാനിപ്പിക്കാമെന്ന നിയമോപദേശം വീണ്ടും പരിശോധിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ആനക്കൊമ്ബ് കൈവശം വച്ച കേസ് അവസാനിപ്പിക്കുന്ന കാര്യത്തില്‍ വീണ്ടും നിയമോപദേശം തേടാനാണ് നീക്കം.

ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയതായും ആനക്കൊമ്ബ് കൈവശം വയ്ക്കാമെന്ന സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

മോഹന്‍ലാലിന്‍റേത് ക്രിമിനല്‍ കുറ്റമാണെന്ന വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ റിപ്പോര്‍ട്ടും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തനിക്കെതിരെയുള്ളത് ഉദ്യോഗസ്ഥ ഗൂഢാലോചനയെന്നാണ് മോഹന്‍ലാലിന്‍റെ വാദം.


മോഹന്‍ലാലിനെ പ്രതിയാക്കി നേരത്തെ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ മോഹന്‍ലാലിനെതിരെ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചത്.

ഒല്ലൂര്‍ കുട്ടനെല്ലൂര്‍ ഹൗസി൦ഗ് കോംപ്ലക്‌സില്‍ ഹില്‍ ഗാര്‍ഡനില്‍ പിഎന്‍ കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ നോര്‍ത്ത് എന്‍എസ് ഗേറ്റില്‍ നയനം വീട്ടില്‍ കെ കൃഷ്ണകുമാര്‍, ചെന്നൈ ടെയ്ലേഴ്‌സ് റോഡില്‍ പെനിന്‍സുല അപ്പാര്‍ട്ട്‌മെന്‍റില്‍ നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.


2012 ജൂണിലാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് മോഹന്‍ലാലിന്‍റെ വസതിയില്‍ ആദായനികുതി വകുപ്പിന്‍റെ റെയ്‍ഡ് നടന്നത്.

മോഹന്‍ലാലിന്‍റെ തേവരയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നാല് ആനക്കൊമ്ബുകള്‍ കണ്ടെടുക്കുകയായിരുന്നു.

കെ. കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്ന് 65,000 രൂപക്ക് വാങ്ങിയതാണ് ആനക്കൊമ്ബുകള്‍ എന്നായിരുന്നു മോഹന്‍ലാലിന്‍റെ വിശദീകരണ൦.

ആനക്കൊമ്ബ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് ആനക്കൊമ്ബുകള്‍ സൂക്ഷിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.


ഇതേതുടര്‍ന്ന്, വനം വകുപ്പ് ആദ്യം കേസെടുത്തെങ്കിലും പിന്നീട് അതു റദ്ദാക്കി. പിന്നാലെ നിലവിലെ നിയമം പരിഷ്‌കരിച്ച്‌ മോഹന്‍ലാലിന് ആനക്കൊമ്ബുകള്‍ കൈവശം വെയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു.

എന്നാല്‍ ആനക്കൊമ്ബുകളുടെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിനു നല്‍കിയ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി എഎ പൗലോസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Join WhatsApp News
നീതിമാൻ കോവാലൻ 2019-12-11 12:09:59

ഇവനെയൊക്കെ പണ്ടേ പിടിച്ചു ഉളള തള്ളേണ്ടതാണ് .  ഈ പാവപ്പെട്ട ഞാൻ ആയിരുന്നു  ഈ  ആനക്കൊമ്പു കേസിൽ പെട്ടതെങ്കിൽ പോലീസ് എന്നെ ഇടിച്ചു പിഴിയുമായിരുന്നു. എന്നാൽ  ഈ സിനിമാ ലാലൻ, ലാലേട്ടൻ എന്ന പേരിൽ ദൈവമായി ചിലർ പൊക്കികൊണ്ടു നടക്കുന്നു. ഇവിടെ comment കുറിക്കുന്നവരും ഇത്തരം അനീതി കാണുന്നില്ലേ:? ചില  നാലാംകിട  എഴുത്തുകാരേയും  അവരുടെ  കൃതികളെയും  പൊക്കി  പൊക്കി ജ്ഞാനപീഠത്തിൽ എത്തിക്കുന്നു.  അത്തരം അർത്ഥമില്ലാത്ത ബോറിംഗ് കൃതികളെ ചൊറിഞ്ഞു കൊടുത്താൽ തിരിച്ചു അങ്ങോട്ടും നന്ദിയായി ചൊറിച്ചിൽ കിട്ടും. ഇപ്പറയുന്നതു ശരിയല്ലയോ എന്നു ഈ കമന്റ്  കോളത്തിലെ പല  പരസ്പര ചൊറിച്ചലും മാന്തലും മാത്രം പരിശോധിച്ചാൽ മതി. എന്നാൽ ഈ പാവപ്പെട്ട  നീതിമാൻ ഏതു അനീതിക്ക്  എതിരേയും  മുഖം നോക്കാതെ സമയം കിട്ടിയാൽ എഴുതും.  ഏതു സൂപ്പർ നടനെയും കുറ്റം  കണ്ടാൽ വിമർശിക്കും.

ബലാത്സഗക്കാരെ പിടിക്ക് കോവാല 2019-12-11 12:38:05
 ചത്ത ആനയുടെ കൊമ്പ് ആരുടെ കയ്യില്‍ ഇരുന്നാല്‍ നമുക്ക് എന്താ കോവാല. കൊമ്പുകള്‍ക്ക് വേണ്ടിയുള്ള ആന വേട്ട തടയുവാന്‍ ആണ് നിയമം ഉള്ളത്. ഇതിന്‍റെ ഒക്കെ പുറകെ നടക്കാതെ, ബലാല്‍ സംഗം ചെയ്യുന്നവര്‍, കൈക്കൂലി വാങ്ങുന്നവര്‍ അങ്ങനെ ഉള്ളവരെ പിടിക്കാന്‍ നോക്കു. 
 ഇ മലയാളിയില്‍ നല്ല എഴുത്തുകാരും കമന്റെ കാരും ഉണ്ട്. കാട് അടച്ചു വെടി വെക്കാതെ കോവാല. ലാലിന്‍റെ പുറകെ നടക്കാന്‍ ഇ മലയാളി എഴുത്തുകാര്‍ അത്ര താണവര്‍ അല്ല.
 ചാണക്യന്‍. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക