Image

മതം നോക്കി അഭയാര്‍ഥികളെ സ്വീകരിച്ച പാരമ്പര്യമല്ല ഇന്ത്യയുടേതെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ആനന്ദ്‌ ശര്‍മ്മ

Published on 11 December, 2019
മതം നോക്കി അഭയാര്‍ഥികളെ സ്വീകരിച്ച പാരമ്പര്യമല്ല ഇന്ത്യയുടേതെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ആനന്ദ്‌ ശര്‍മ്മ

പൗരത്വ ഭേദഗതി ബില്ലില്‍ രാജ്യസഭയില്‍ ചര്‍ച്ച തുടങ്ങി. ബില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവിനെ വേദനിപ്പിക്കുന്നുവെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ആനന്ദ്‌ ശര്‍മ്മ പറഞ്ഞു. 

രാജ്യസഭയില്‍ പൗരത്വ ഭേദഗതി ബില്ലിന്‍റെ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബില്‍ പാസാക്കുന്നത്‌ നമ്മുടെ സ്ഥാപക പിതാക്കന്മാരെയും സമ്പന്നമായ ചരിത്രത്തെയും അപമാനിക്കുന്നതാണെന്നും ചരിത്രത്തിലെ ലജ്ജാകരമായ സംഭവമായി ഓര്‍മിക്കപ്പെടുമെന്നും ശര്‍മ അഭിപ്രായപ്പെട്ടു.

ബില്‍ ജനാധിപത്യ ആശയങ്ങളെ അട്ടിമറിക്കുന്നു. ഭരണഘടന ഉറപ്പാക്കുന്ന മൗലികാവകാശങ്ങളെ റദ്ദാക്കുന്നു. വിഭജനത്തിന്‌ ശേഷം ഇന്ത്യയിലേക്ക്‌ വന്നവരെയെല്ലാം സ്വീകരിച്ച നാടാണ്‌ നമ്മളുടേത്‌. അവരില്‍ നിന്ന്‌ നമുക്ക്‌ പ്രധാനമന്ത്രിമാരുണ്ടായെന്നും ആനന്ദ്‌ ശര്‍മ ചൂണ്ടിക്കാട്ടി.

മന്‍മോഹന്‍ സിങ്ങും ഐ.കെ ഗുജ്‌ റാളും നമ്മുടെ പ്രധാനമന്ത്രിമാരായിരുന്നു. മതം നോക്കി അഭയാര്‍ഥികളെ സ്വീകരിച്ച പാരമ്പര്യമല്ല ഇന്ത്യയുടേത്‌. പൗരത്വം രാഷ്ട്രീയവല്‍കരിക്കരുതെന്നും ആനന്ദ്‌ ശര്‍മ വ്യക്തമാക്കി.

ഭരണഘടന ബി.ജെ.പിയുടെ പ്രകടനപത്രികയേക്കാള്‍ വലുതാണ്‌ ബി.ജെ.പിയുടെ പ്രകടനപത്രികയിലെ വാഗ്‌ദാനമായിരുന്നു പൗരത്വ ഭേദഗതി ബില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ പ്രസ്‌താവന ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക