Image

പൗരത്വ ഭേദഗതി ബില്‍ ന്യുനപക്ഷ വിരുദ്ധമല്ലെന്ന്‌ അമിത്‌ ഷാ; പ്രതിഷേധം കടുപ്പിച്ച്‌ പ്രതിപക്ഷം

Published on 11 December, 2019
പൗരത്വ ഭേദഗതി ബില്‍ ന്യുനപക്ഷ വിരുദ്ധമല്ലെന്ന്‌ അമിത്‌ ഷാ; പ്രതിഷേധം കടുപ്പിച്ച്‌ പ്രതിപക്ഷം

ദില്ലി: ദേശീയ പൗര്വത ഭേദഗതി ബില്‍ അഭ്യന്തര മന്ത്രി അമിത്‌ ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു.ഈ ബില്ല്‌ ഒരു ഇന്ത്യന്‍ മുസ്ലിമിനെയും ബാധിക്കില്ലെന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ ഉറപ്പുനല്‍കുന്നതായി അമിത്‌ ഷാ പറഞ്ഞു. ആറ്‌ മണിക്കൂര്‍ നീണ്ട്‌ നില്‍ക്കുന്ന ചര്‍ച്ചയാണ്‌ ബില്ലിന്‍മേല്‍ രാജ്യസഭയില്‍ നടക്കുക.

ഇന്ന്‌ കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിക്കും. ബില്‍ പാസാക്കാനുള്ള ഭൂരിപക്ഷം രാജ്യസഭയില്‍ എന്‍ഡിഎയ്‌തക്ക്‌ ഇല്ലെങ്കിലും എഐഎഡിഎംകെ, ബിജെഡി തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണയോടെ പിന്തുണയോടെ ആവശ്യമായ പിന്തുണ ഉറപ്പിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ്‌ ബിജെപി. 

അതേസമയം ബില്ലിനെതിരെ പരമാവധി വോട്ട്‌ സമാഹരിക്കാനുള്ള നീക്കമാണ്‌ പ്രതിപക്ഷത്ത്‌ നടക്കുന്നത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക