Image

തെലങ്കാന ഏറ്റുമുട്ടല്‍: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‌സുപ്രീംകോടതി

Published on 11 December, 2019
തെലങ്കാന ഏറ്റുമുട്ടല്‍: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‌സുപ്രീംകോടതി

 ന്യൂഡല്‍ഹി: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്‌ ടറെ ബലത്സംഗം ചെയ്‌ തുകൊന്ന പ്രതികളെ വെടിവെച്ച്‌  കൊലപ്പെടുത്തിയ നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‌  സുപ്രീംകോടതി. ഏറ്റുമുട്ടല്‍ കൊല മുന്‍ സുപ്രീംകോടതി ജഡ്‌ ജി അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു.

ജുഡീഷ്യല്‍ സമിതിലേക്കുള്ള ജഡ്‌ ജിമാരുടെ പേരുകള്‍ നിര്‍ദേശിക്കാം. ഡല്‍ഹി ആസ്ഥാനമായാണ്‌  അന്വേഷണ സമിതി പ്രവര്‍ത്തിക്കേണ്ടതെന്നും ചീഫ്‌  ജസ്‌ റ്റിസ്‌  അറിയിച്ചു.

തെലങ്കാന ഹൈകോടതി ഇതേ വിഷയം പരിഗണിക്കുന്നത്‌? അറിയാമെന്ന്‌? പറഞ്ഞ കോടതി കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി നാളത്തേക്ക്‌ മാറ്റി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക