Image

നടിയെ ആക്രമിച്ച കേസ്‌: ദൃശ്യങ്ങള്‍ ദിലീപിന്‌ ബുധനാഴ്‌ച പരിശോധിക്കാമെന്ന്‌ കോടതി

Published on 11 December, 2019
നടിയെ ആക്രമിച്ച കേസ്‌: ദൃശ്യങ്ങള്‍ ദിലീപിന്‌ ബുധനാഴ്‌ച പരിശോധിക്കാമെന്ന്‌ കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ബുധനാഴ്‌ച പരിശോധിക്കാന്‍ നടന്‍ ദിലീപിന്‌ വിചാരണക്കോടതിയുടെ അനുമതി.ഒരു വിദഗ്‌ദന്റെ സഹായത്തോടെ ദൃശ്യങ്ങള്‍ പരിശോധിക്കാനാണ്‌ കോടതി അനുമതി നല്‍കിയിരിക്കുന്നത്‌.

 മൂന്നു വിദഗ്‌ദരുടെ സഹായത്താല്‍ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ദീലിപ്‌ ആവശ്യപ്പെട്ടിരുന്നത്‌. 

എന്നാല്‍ ഇത്‌ കോടതി തള്ളിക്കളഞ്ഞു. സുപ്രിം കോടതിയുടെ ഉത്തരവ്‌ പ്രകാരം ഒരു ഐടി ഒരു വിദഗ്‌ദനെ ഉപയോഗിച്ച്‌ ദൃശ്യങ്ങള്‍ പരിശോധിക്കാമെന്ന്‌ കോടതി വ്യക്തമാക്കി.ബുധനാഴ്‌ച കോടതി സമയത്തിനു ശേഷം ദൃശ്യങ്ങള്‍ പരിശോധിക്കാനാണ്‌ അനുവദിച്ചിരിക്കുന്നത്‌.

നടിയെ ആക്രമിച്ച കേസിന്റെ 32 രേഖകളുടെ പകര്‍പ്പുകള്‍ കൂടി തനിക്ക്‌ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്‌ ദിലീപ്‌ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.സാക്ഷികളില്‍ നിന്നും പ്രതികളില്‍ നിന്നും പോലിസ്‌ പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍,കംപ്യൂട്ടറുകള്‍ എന്നിവയില്‍ ശേഖരിച്ച തെളിവുകളുടെ പകര്‍പ്പുകളാണ്‌ ദിലീപ്‌ ആവശ്യപ്പെട്ടത്‌.

 എന്നാല്‍ ഇത്‌ വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കുന്ന വിവരങ്ങള്‍ ഉളളതിനാല്‍ കൈമാറാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഈ ദൃശ്യങ്ങളും അഭിഭാഷകരുടെ സാന്നിധ്യത്തില്‍ ദിലീപിന്‌ പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.
Join WhatsApp News
FESTIVAL OF ARTEMIS 2019-12-11 05:17:54
 don't you miss the Era when RAPIST & Pedophile men were rounded up & Slaughtered & sacrificed to the goddess Artemis the protector of Girls & Women
-CHANAKYAN 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക