Image

മലയോര മേഖലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

Published on 10 December, 2019
മലയോര മേഖലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
തിരുവമ്പാടി:  മലയോര മേഖലയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. മുത്തപ്പന്‍പുഴയിലെ തുറക്കല്‍ ജോജോയുടെ വീട്ടിലാണ് ഇന്നലെ രാത്രി  ആയുധധാരികളായ മൂന്നംഗ സംഘം എത്തിയത്. മാവോയിസ്റ്റുകള്‍ ആണെന്നു സ്വയം പരിചയപ്പെടുത്തിയാണ് സംഘം എത്തിയത്.  2 മണിക്കൂര്‍ വീട്ടില്‍ ചെലവഴിച്ച സംഘം ഭക്ഷണം ഉണ്ടാക്കി കഴിച്ച ശേഷം ഭക്ഷണസാധനങ്ങളും ശേഖരിച്ചാണ് രാത്രി മടങ്ങിയത്. മലയാളം സംസാരിക്കുന്ന ഇവര്‍ വീട്ടുകാര്‍ക്ക് ലഘുലേഖകളും വിതരണം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാസം കൂടരഞ്ഞി പൂവാറന്‍തോടിലും അതിനു മുന്‍പ് തിരുവമ്പാടി പൊന്നാങ്കയത്തും ഓളിക്കലും മറിപ്പുഴയിലും മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. പൊലീസ് അന്വേഷണം തുടങ്ങി. സോമന്‍, സന്തോഷ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മറ്റൊരാള്‍ നന്ദകുമാര്‍ ആണെന്നു സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. കനല്‍പാത സിപിഐ മാവോയിസ്റ്റ് എന്ന തലക്കെട്ടിലുള്ള ലഘുലേഖയാണ് വിതരണം ചെയ്തത്. സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും എതിരെ രൂക്ഷമായ ഭാഷയിലാണ് നോട്ടിസില്‍ പ്രതികരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക