Image

ഞാന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് വെള്ളത്തിലേത്: ജയസൂര്യ

Published on 10 December, 2019
ഞാന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് വെള്ളത്തിലേത്: ജയസൂര്യ

ക്യാപ്റ്റനുശേഷം സംവിധായകന്‍ പ്രജേഷ് സെന്‍ ജയസൂര്യയെ നായകനാക്കി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'വെള്ളം ദ എസന്‍ഷ്യല്‍ ഡ്രിങ്ക്. കണ്ണൂരിലെ ഒരു സാധാരണക്കാരന്റെ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. താന്‍ ഇതുവരെ ചെയ്തതില്‍ വെച്ച്‌ ഏറ്റവും ചലഞ്ചിംഗ് ആയ കഥാപാത്രമാണ് വെള്ളത്തിലേതെന്ന് ജയസൂര്യ പറയുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച്‌ കൊണ്ടാണ് ജയസൂര്യ ഇപ്രകാരം പറഞ്ഞത്.


'ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം സംവിധായകന്‍ പ്രജേഷ് സെന്നിനൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വെള്ളം ദ് എസന്‍ഷ്യല്‍ ഡ്രിങ്ക്. ഞാന്‍ ഇതുവരെ ചെയ്തതില്‍ വെച്ച്‌ ഏറ്റവും ചലഞ്ചിംഗ് ആയ കഥാപാത്രമാണ് വെള്ളത്തിലെ നായകന്‍. നമുക്കിടയില്‍ ജീവിക്കുന്ന ഒരു മനുഷ്യന്റെ വ്യത്യസ്തമായ ഭൂതകാലം അതാണ് ഈ വെള്ളം. ഒരു കാര്യം ഉറപ്പ് തരാന്‍ കഴിയും നമ്മുടെ കുടുംബത്തില്‍, അല്ലെങ്കില്‍ കൂട്ടുകാരില്‍, അതുമല്ലെങ്കില്‍ നമ്മുടെ പരിചയത്തില്‍ ഇയാളുടെ സ്വഭാവം ഉള്ള ഒരാള്‍ കാണും തീര്‍ച്ച.'- 


ഇപ്രകാരമായിരുന്നു ജയസൂര്യയുടെ കുറിപ്പ്.


സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക. ജയസൂര്യയും സംയുക്തയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിദ്ദിഖ്, ബൈജു, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, ബാബു അന്നൂര്‍, നിര്‍മ്മല്‍ പാലാഴി, ശ്രീലക്ഷ്മി, സ്‌നേഹ പാലേരി, പ്രിയങ്ക, ജോണി ആന്റണി, ജിന്‍സ് ഭാസ്‌കര്‍, സിനില്‍ സൈനുദ്ദീന്‍ തുടങ്ങിയവരും മുപ്പതോളം പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.


ഫ്രണ്ട് ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനു പി.നായരും ജോണ്‍ കുടിയാന്‍മലയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോ-പ്രൊഡ്യൂസര്‍ ബിജു തോരണത്തേല്‍, ജോസ്‌കുട്ടി ജോസ് മഠത്തില്‍. റോബി വര്‍ഗീസ് രാജാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ബിജിത്ത് ബാല. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക