Image

മരുന്ന് വില്‍പ്പന വര്‍ദ്ധിച്ചു; കമ്ബനികള്‍ കൊയ്യുന്നത് കോടികള്‍

Published on 10 December, 2019
മരുന്ന് വില്‍പ്പന വര്‍ദ്ധിച്ചു; കമ്ബനികള്‍ കൊയ്യുന്നത് കോടികള്‍

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ഇന്ത്യയില്‍ വിവിധ രോഗങ്ങള്‍ക്ക് മരുന്നുകളുപയോഗിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരികയാണ്. അതായത് മരുന്ന് കമ്ബനികള്‍ക്ക് ഇന്ത്യ ഒരു വളക്കൂറുള്ള മണ്ണായികൊണ്ടിരിക്കുകയാണ്. നവംബറിലെ കണക്ക് പ്രകാരം ഇന്ത്യയില്‍ മരുന്നുകളുടെ വില്‍പ്പനയില്‍ 14.5 ശതമാനം വര്‍ദ്ധനവുണ്ടായി. ഇന്ത്യയിലെ മികച്ച 10 മരുന്ന് നിര്‍മ്മാതാക്കള്‍ നവംബറില്‍ 12.6 ശതമാനം മുതല്‍ 17.9 ശതമാനം വരെ വില്‍പ്പന കൂടിയതായി അവകാശപ്പെട്ടിരുന്നു. അതായത് ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികള്‍ വന്‍ ലാഭമാണ് ഇന്ത്യന്‍ മരുന്ന് മാര്‍ക്കറ്റുകളില്‍ നിന്ന് നേടുന്നത്.


മാര്‍ക്കറ്റ് റിസര്‍ച്ച്‌ സ്ഥാപനമായ എഐഒസിഡി-എഡബ്ല്യൂഎസിഎസിന്റെ കണക്ക് പ്രകാരം 32 മാസത്തിനിടെ കണ്ട ഏറ്റവും മികച്ച വളര്‍ച്ചകളില്‍ ഒന്നാണ് ഇത്. മരുന്ന് നിര്‍മ്മാതാക്കളായ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ്, സിപ്ല, കാഡില ഹെല്‍ത്ത് കെയര്‍, ലുപിന്‍, മാന്‍കൈന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ആല്‍ക്കെം ലബോറട്ടറീസ്, ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍ തുടങ്ങിയവ നവംബറില്‍ 17.9 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിലെ ഏറ്റവും വലിയ മരുന്ന് വില്‍പ്പന കമ്ബനിയായ സണ്‍ ഫാര്‍മസ്യൂട്ടിക്കലിന്റെ വില്‍പ്പനയില്‍ 14.5 ശതമാനം വര്‍ദ്ധനവുണ്ടായെന്ന് (1,035 കോടി രൂപ) അവകാശപ്പെടുന്നു .


ഏറ്റവും വലിയ ബഹുരാഷ്ട്ര സ്ഥാപനവും ഇന്ത്യയിലെ രണ്ടാമത്തെ വലിയ മരുന്ന് വില്‍പ്പന കമ്ബനിയുമായ അബോട്ട് ഗ്രൂപ്പിന് ഈ വര്‍ഷം 12 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. വില നിയന്ത്രണത്തിലുള്ള അവശ്യ മരുന്നുകളുടെ ലിസ്‌റ്റില്‍പ്പെട്ടവയുടെ വില്‍പ്പനയും കൂടിയിട്ടുണ്ട്. ഇത്തരം മരുന്നുകള്‍ക്ക് ഈ വര്‍ഷം 15.2 ശതമാനമാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. വില നിയന്ത്രണങ്ങളില്ലാത്ത മറ്റ് മരുന്നുകളുടെ വില്‍പ്പനയില്‍ 14.6 ശതമാനം വര്‍ദ്ധനവുണ്ടായി. കൂടാതെ കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി പ്രമേഹ രോഗത്തിന്റേയും കാര്‍ഡിയാക് രോഗങ്ങളുടേയും മരുന്നുകളുടെ വില്‍പ്പനയില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്, ഇത് ഇന്ത്യന്‍ ജനസംഖ്യയില്‍ വര്‍ദ്ധിച്ചുവരുന്ന ഇത്തരം രോഗങ്ങളെയാണ് സൂചിപ്പിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക