Image

മൃണാള്‍സെന്നിനും ഗിരീഷ്‌ കര്‍ണാടിനും ആദരം

Published on 10 December, 2019
മൃണാള്‍സെന്നിനും ഗിരീഷ്‌ കര്‍ണാടിനും ആദരം

രാജ്യാന്തരചലച്ചിത്ര മേളയില്‍ വിഖ്യാത സംവിധായകനായ മൃണാള്‍ സെന്നിനും ഗിരീഷ്‌ കര്‍ണാടിനും ആദരം. മൃണാള്‍ സെന്നിന്റെ 1971 ല്‍ പുറത്തിറങ്ങിയ ഇന്റര്‍വ്യൂ എന്ന ചിത്രവും ഗിരീഷ്‌ കര്‍ന്നാടിന്റെ സംസ്‌ക്കാര എന്ന ചിത്രവും പ്രദര്‍ശിപ്പിച്ചുകൊണ്ടാണ്‌ രാജ്യാന്തര ചലച്ചിത്രമേള ഇരുവര്‍ക്കും ആദരമര്‍പ്പിച്ചത്‌.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ ജീവിതമാണ്‌ മൃണാള്‍ സെന്‍ സിനിമകളില്‍ പ്രമേയമാക്കിയതെന്ന്‌ പ്രദര്‍ശനങ്ങള്‍ക്കു മുന്‍പ്‌ ചലച്ചിത്ര നിരൂപകനായ പ്രദീപ്‌ ബിശ്വാസ്‌ പറഞ്ഞു. വൈവിധ്യങ്ങളുടെ ചലച്ചിത്രകാരനായിരുന്നൂ ഗിരീഷ്‌ കര്‍ണാടെന്ന്‌ ചലച്ചിത്ര നിരൂപകന്‍ ഐ. ഷണ്‍മുഖദാസ്‌ അനുസ്‌മരിച്ചു.

മൃണാള്‍ സെന്നിന്റെ 19 ലധികം സിനിമകള്‍ക്ക്‌ ഛായാഗ്രഹണം നിര്‍വഹിച്ച കെ.കെ.മഹാജന്റെ പത്‌നി പ്രഭാമഹാജന്‍,ചലച്ചിത്ര നിരൂപകന്‍ ഐ.ഷണ്‍മുഖദാസ്‌, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ്‌ ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്‌.ഷാജി എന്നിവര്‍ പങ്കെടുത്തു.

 ഗിരീഷ്‌ കര്‍ണാടിനെക്കുറിച്ച്‌ മധു ജനാര്‍ദ്ദനന്‍ എഴുതിയ കലയിലെ നിലപാടുകള്‍ എന്ന പുസ്‌തകം പ്രദീപ്‌ ബിശ്വാസ്‌ ഷണ്‍മുഖദാസിന്‌ നല്‍കി പ്രകാശനം ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക