Image

സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ സംവിധായകര്‍ക്ക്‌ വെല്ലുവിളിയാകുമെന്ന്‌ ഓപ്പണ്‍ ഫോറം

Published on 10 December, 2019
 സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ സംവിധായകര്‍ക്ക്‌ വെല്ലുവിളിയാകുമെന്ന്‌ ഓപ്പണ്‍ ഫോറം

സിനിമാ നിര്‍മ്മാണ രംഗത്തെ സാങ്കേതിക വിദ്യകളില്‍ വന്ന മാറ്റം നവ സംവിധായകര്‍ക്ക്‌ വെല്ലുവിളിയാണെന്ന്‌ ഓപ്പണ്‍ ഫോറം. സിനിമ കഥപറച്ചിലിനുമപ്പുറം ഒരു ദൃശ്യ ശ്രവ്യ അനുഭവമായിക്കൊണ്ടിരിക്കുകയാണന്ന്‌ വൃത്താകൃതിയിലുള്ള ചതുരത്തിന്റെ സംവിധായകന്‍ കൃഷ്‌ണാന്ദ്‌ പറഞ്ഞു.

 ഓരോ സിനിമയിലും പുതിയ അനുഭവമാണ്‌ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്‌. ഈ പ്രതീക്ഷയാണ്‌ സംവിധായര്‍ക്കു വെല്ലുവിളിയാകുന്നതെന്നും സാങ്കേതിക വിദ്യകള്‍ അനുവദിക്കുന്ന സ്വാതന്ത്ര്യത്തോടൊപ്പം ഇത്തരം വെല്ലുവിളികളും നേരിടാന്‍ സംവിധായകരും സാങ്കേതികപ്രവര്‍ത്തകരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ഓപ്പണ്‍ ഫോറത്തില്‍ സംവിധായകരായ ഫഹീം ഇര്‍ഷാദ്‌, ഛായാഗ്രാഹകന്‍ അന്‍സാര്‍ ഷാ, ദാമോദര്‍ പ്രസാദ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക