Image

ഹൈദരാബാദ്‌ പീഡനം; പൊലീസ്‌ വെടിവച്ചു കൊന്ന പ്രതികളില്‍ രണ്ട്‌ പേര്‍ പ്രായപൂര്‍ത്തിയാകാത്തവരെന്ന്‌ ബന്ധുക്കള്‍

Published on 10 December, 2019
ഹൈദരാബാദ്‌ പീഡനം; പൊലീസ്‌ വെടിവച്ചു കൊന്ന പ്രതികളില്‍ രണ്ട്‌ പേര്‍ പ്രായപൂര്‍ത്തിയാകാത്തവരെന്ന്‌ ബന്ധുക്കള്‍

ഹൈദരാബാദ്‌: വെറ്റിറനറി ഡോക്ടറെ ബലാത്സംഗം ചെയ്‌ത്‌ തീ കൊളുത്തി കൊന്ന കേസില്‍ പൊലീസ്‌ വെടിവച്ചു കൊന്ന പ്രതികളില്‍ രണ്ട്‌ പേര്‍ പ്രായപൂര്‍ത്തിയാകാത്തവരെന്ന്‌ ബന്ധുക്കള്‍. പൊലീസിന്‍റെ വെടിയേറ്റ്‌ മരിച്ച നവീന്‍, ശിവ എന്നിവര്‍ക്ക്‌ പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ്‌ ബന്ധുക്കളുടെ അവകാശ വാദം.

നവീന്‍ 2001ലാണ്‌ ജനിച്ചതെന്നും 17 വയസ്‌ മാത്രമാണ്‌ ഉണ്ടായിരുന്നതെന്നുമാണ്‌ മാതാവ്‌ ലക്ഷി ദേശീയ മാധ്യമമായ ടൈംസ്‌ ഓഫ്‌ ഇന്ത്യയോട്‌ വെളിപ്പെടുത്തിയത്‌. അവന്‍ കുറച്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്‌ബ്‌ പഠനം നിര്‍ത്തിയിരുന്നു, ഞങ്ങള്‍ സ്‌കൂളില്‍ നിന്നും ടിസി വാങ്ങി തെളിവായി നല്‍കാമെന്നും ലക്ഷ്‌മി പറഞ്ഞതായി ടൈംസ്‌ ഓഫ്‌ ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്‌തു.

തന്‍റെ മകന്‍ ശിവയ്‌ക്ക്‌ 17 വയസാണ്‌ ഉണ്ടായിരുന്നതെന്ന്‌ പിതാവ്‌ ജെ രാജണ്ണ അവകാശപ്പെട്ടു. 2002 ആഗസ്റ്റ്‌ രണ്ടിനാണ്‌ അവന്‍ ജനിച്ചത്‌. ഗുഡിഗണ്ടല സര്‍ക്കാര്‍ സ്‌കൂളിലെ ഹെഡ്‌മാസ്റ്റര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ്‌ തെളിവാണെന്നും രാജണ്ണ പറയുന്നു. 

നവീനിന്‍റെയും ശിവയുടെ ബന്ധുക്കള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‌ പരാതി നല്‍കിയിട്ടുണ്ട്‌. തങ്ങളുടെ മക്കളെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്നുവെന്നാണ്‌ പരാതിയില്‍ പറയുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക