Image

പാലക്കാട്‌ യുകെജി വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ പൂട്ടിയിട്ടു : സ്‌കൂളിനെതിരെ പ്രതിഷേധം

Published on 10 December, 2019
പാലക്കാട്‌ യുകെജി വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ പൂട്ടിയിട്ടു : സ്‌കൂളിനെതിരെ പ്രതിഷേധം

പാലക്കാട്‌: യുകെജി വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ പൂട്ടിയിട്ടു . സ്‌കൂളിനെതിരെ പ്രതിഷേധം. പാലക്കാട്‌ ഒറ്റപ്പാലത്താണ്‌ സംഭവം. ഉറങ്ങിപ്പോയ കുഞ്ഞിനെയാണ്‌ പൂട്ടിയിട്ടതെന്നാണ്‌ പരാതി ഉയര്‍ന്നിരിക്കുന്നത്‌. ഇന്നലെ വൈകീട്ട്‌ വാണിയംകുളം പത്തംകുളം സ്‌കൂളിലാണ്‌ സംഭവം.

സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന്‌ വീട്ടുകാര്‍ അന്വേഷിച്ച്‌ സ്‌കൂളിലെത്തുകയായിരന്നു. സ്‌കൂളില്‍ എത്തിയപ്പോള്‍ ക്ലാസ്‌ മുറിയില്‍ ഉറങ്ങിയ നിലയില്‍ കുഞ്ഞിനെ കാണുകയായിരുന്നു.  

ഈ ദൃശ്യങ്ങള്‍ ഇവര്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്‌തു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന്‌ പിന്നാലെയാണ്‌ ഈ വിവരം നാട്ടുകാര്‍ അറിഞ്ഞത്‌.

സംഭവം വിവാദമായതിന്‌ പിന്നാലെ സ്‌കൂള്‍ അധികൃതര്‍ വീട്ടിലെത്തി രക്ഷിതാക്കളോട്‌ മാപ്പു പറഞ്ഞ്‌ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. സംഭവത്തില്‍ പരാതിയില്ലെന്ന്‌ കുട്ടിയുടെ പിതാവും പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക