Image

ഉള്ളിയില്‍ കാര്‍ കയറി; വ്യാപാരികള്‍ മര്‍ദ്ദിച്ച കൗണ്‍സിലര്‍ ആശുപത്രിയില്‍

Published on 09 December, 2019
ഉള്ളിയില്‍ കാര്‍ കയറി; വ്യാപാരികള്‍ മര്‍ദ്ദിച്ച കൗണ്‍സിലര്‍ ആശുപത്രിയില്‍
ചെമ്മാട്: ഉണക്കാനിട്ട ഉള്ളിയ്ക്കുമേലെ കാര്‍ കയറിയതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ കൗണ്‍സിലര്‍ക്ക് മര്‍ദനമേറ്റു. തിരൂരങ്ങാടി നഗരസഭാ കൗണ്‍സിലര്‍ എം.എന്‍. മൊയ്തീനിനാണ് മര്‍ദനമേറ്റത്.

ചെമ്മാട് പച്ചക്കറി കടയ്ക്കുമുന്നില്‍ റോഡരികിലായി ഉണക്കാനിട്ടിരുന്ന ഉള്ളികളാണ് കാര്‍ കയറി നശിച്ചത്. രോക്ഷാകുലരായ കച്ചവടക്കാര്‍ കാര്‍ ഓടിച്ചിരുന്ന മൊയ്തീനെ മര്‍ദിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 11മണിയോടെ ചെമ്മാട് തൃക്കുളം ഗവ.ഹൈസ്ക്കൂളിന് സമീപമാണ് സംഭവം.

റോഡരികില്‍ ഉള്ളികളുണ്ടായിരുന്നത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും നഷ്ടപരിഹാരം നല്‍കാമെന്നും അറിയിച്ചെങ്കിലും കച്ചവടക്കാര്‍ മര്‍ദിക്കുകയാരുന്നെന്ന് കൗണ്‍സിലര്‍ പറഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് സ്ഥിതിശാന്തമാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക