കെവിന്‍ ഓലിക്കലിനു വേണ്ടി ഫണ്ട് സമാഹരണം വിജയകരമായി
AMERICA
09-Dec-2019
അനില്‍ മറ്റത്തിക്കുന്നേല്‍
AMERICA
09-Dec-2019
അനില്‍ മറ്റത്തിക്കുന്നേല്‍

ചിക്കാഗോ: ഇല്ലിനോയി സ്റ്റേറ്റ് അസംബ്ലിയിലേക്ക് മത്സരിക്കുന്ന കെവിന്‍ ഓലിക്കലിനു വേണ്ടി നടത്തിയ ഫണ്ട് സമാഹരണം വന്‍ വിജയമായി.
മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ഓഡിറ്റോറിയത്തില്‍നടത്തപ്പെട്ട മീറ്റിങ്ങില്‍ നാനാ തുറയില്‍ പെട്ട നൂറുകണക്കിന് മലയാളികളാണ് പിന്തുണയുമായി എത്തി. ഇല്ലിനോയി സ്റ്റേറ്റ് അസംബ്ലിയില്‍ 49-ം ഡിസ്ട്രിക്ടിനെ പ്രതിനിധീകരിക്കുന്ന സ്റ്റേറ്റ് റെപ്രസന്റിറ്റിവ് കരീന വില്ല മുഖ്യാതിഥിയായി.
തന്റെ പ്രഥമ തെരെഞ്ഞെടുപ്പില്‍ അക്ഷീണം പ്രവര്‍ത്തിച്ച കെവിനെ അവര്‍ അനുസ്മരിച്ചത് കരഘോഷത്തോടെയാണ് മലയാളി സമൂഹം സ്വീകരിച്ചത്. കെവിനേപ്പോലെ ഊര്‍ജ്വസ്വലനും, കഠിനാദ്ധ്വാനിയും പൗരബോധവുമുള്ള വ്യക്തിയെ വാര്‍ത്തെടുക്കുവാന്‍ പിന്തുണച്ച മലയാളി സമൂഹത്തിന് നന്ദി പറഞ്ഞതോടൊപ്പംസാമ്പത്തിക പിന്തുണ നല്‍കി കെവിന്റെ തെരെഞ്ഞെടുപ്പ് വിജയകരമാക്കുവാനും അവര്‍ അഭ്യര്‍ഥിച്ചു
ഷിജി അലക്‌സ്, സ്‌കറിയാക്കുട്ടി തോമസ്, ജോസ് മണക്കാട്ട്, ടോമി മെതിപ്പാറ, ഡോ മേരി പോള്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ജോര്‍ജ്ജ് പണിക്കര്‍, സണ്ണി ഉലഹന്നാന്‍, പീറ്റര്‍ കുളങ്ങര, ബിന്‍സ് വെളിയത്ത് മ്യാലില്‍, ഷിജു ചെറിയത്തില്‍, ബിജു കിഴക്കേക്കുറ്റ്, സന്തോഷ് കുര്യന്‍ തുടങ്ങി നിരവധിപേര്‍ സംസാരിച്ചു. അനില്‍ മെതിപ്പാറ എം സി ആയി നിയന്ത്രിച്ച സമ്മേളനത്തില്‍ കെവിനെ ഔദ്യോഗികമായി അവതരിപ്പിച്ചത് ചിക്കാഗോ മലയാളി സമൂഹത്തിന് സുപരിചിതനും കെവിന്റെ പിതാവുമായ ജോജോ ഓലിക്കല്‍ ആണ്.
ചിക്കാഗോയിലെ 40, 50 വാര്‍ഡുകളും സ്‌കോക്കി, മോര്‍ട്ടന്‍ഗ്രോവ്,ലിങ്കന്‍വുഡ് സബര്‍ബുകളും അടങ്ങുന്ന ഇല്ലിനോയി സ്റ്റേറ്റിന്റെ 16-ം ഡിസ്ട്രിക്ടാണു കെവിന്റെ മത്സരവേദി.
മാര്‍ച്ച് 17 ലെതെരെഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പിന്തുണയുമായി രാഷ്ട്രീയത്തിനതീതമായിമലയാളി സമൂഹത്തിലെ നിരവധി വ്യക്തികള്‍മുന്നോട്ട് വന്നിട്ടുണ്ട് എന്നത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ് എന്ന് തെരെഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമായ ശ്രീ ടോമി മെതിപ്പാറ അറിയിച്ചു. വിവരങ്ങള്‍ക്ക് ബന്ധപെടുക ടോമി മെതിപ്പാറ - 773-405-0411

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments