Image

പുതിയ ലുക്കില്‍ ധര്‍മജന്‍; 'ധമാക്ക'; ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

Published on 09 December, 2019
പുതിയ ലുക്കില്‍ ധര്‍മജന്‍; 'ധമാക്ക'; ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍


ഹാപ്പിംഗ് വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാര്‍ ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ധമാക്ക. ചിത്രത്തിലെ താരമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പുതിയ ലുക്കാണ് വൈറലായിരിക്കുന്നത്. മുടിയെല്ലാം പ്രത്യേക രീതിയില്‍ വെട്ടി കിടിലന്‍ ലുക്കിലാണ് ധര്‍മ്മജന്‍ ചിത്രത്തില്‍ എത്തുന്നത്. ശിവ എന്ന കഥാപാത്രത്തെയാണ് ധര്‍മ്മജന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്


നിക്കി ഗല്‍റാണിയും അരുണുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. പ്രിയം, ഒളിമ്പ്യന്‍ അന്തോണി ആദം തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി അരങ്ങേറിയ അഭിനേതാവാണ് അരുണ്‍. മുകേഷ്, ഉര്‍വശി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഇന്നസെന്റ്, ശാലിന്‍ സോയ, നേഹ സക്‌സേന, ഹരീഷ് കണാരന്‍, ഇടവേള ബാബു. തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ.നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഡിസംബര്‍ 20 ന് ചിത്രം തീയറ്ററുകളില്‍ എത്തും

പുതിയ ലുക്കില്‍ ധര്‍മജന്‍; 'ധമാക്ക'; ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍ പുതിയ ലുക്കില്‍ ധര്‍മജന്‍; 'ധമാക്ക'; ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക