Image

ലൂസിഫറിനു ശേഷം പൃഥ്വിരാജും സച്ചിയും വീണ്ടും ഒന്നിക്കുന്നു

Published on 09 December, 2019
ലൂസിഫറിനു ശേഷം പൃഥ്വിരാജും സച്ചിയും വീണ്ടും ഒന്നിക്കുന്നു

പൃഥ്വിരാജിനെയും ബിജു മേനോനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാനിച്ചു. അതിന് പിന്നാലെ സച്ചിയും പൃഥ്വിയും വീണ്ടും ഒന്നിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലൂസിഫറില്‍ പൃഥ്വിരാജിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ജയന്‍ നമ്പ്യാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി രചന നിര്‍വ്വഹിക്കുന്നത് സച്ചിയാണ്. ചിത്രത്തില്‍ അഭിനയിക്കാനായി പൃഥ്വിരാജ് ഡേറ്റ് നല്‍കി കഴിഞ്ഞെന്നാണ് വിവരം. ഇതോടെ ലൂസിഫര്‍ കുടുംബത്തില്‍ നിന്ന് മറ്റൊരു സംവിധായകന്‍ കൂടി ജനിക്കുകയാണ്

അയ്യപ്പനും കോശിയും സെറ്റില്‍ വച്ചു തന്നെയാണ് പൃഥ്വിരാജ് ഈ വിവരം പ്രഖ്യാപിച്ചത്. അനാര്‍ക്കലി, അയ്യപ്പനും കോശിയും തുടങ്ങിയ സച്ചി ചിത്രങ്ങളിലും ജയന്‍ നമ്പ്യാര്‍ സഹായി ആയി പ്രവര്‍ത്തിക്കുന്നുണ്ട്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ പാക്കപ്പ് വേളയില്‍ പൃഥ്വിരാജ് ഇക്കാര്യം വെളിപ്പെടുത്തിയതിന് പിന്നാലെ ഈ ചിത്രത്തിന് ഡേറ്റ് കൊടുക്കുമെങ്കിലും എമ്പുരാനില്‍ വീണ്ടും ജയന്‍ നമ്പ്യാരെ കൊണ്ട് തന്നെ അസിസ്റ്റ് ചെയ്യിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

അയ്യപ്പനും കോശിയും ഷൂട്ടിംഗ് പൂര്‍ത്തിയായി, ഇനി അടുത്ത മൂന്നുമാസം സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നതായി പൃഥ്വി അറിയിച്ചിരുന്നു. ആടുജീവിതത്തിനായി താടി വളര്‍ത്തണമെന്നും മെലിയണമെന്നും താരം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക