Image

മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുന്നു: ശശി തരൂര്‍

Published on 09 December, 2019
മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുന്നു: ശശി തരൂര്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങളെ ഇല്ലാതാക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്ന് ശശി തരൂര്‍ എം.പി. പ്രത്യയശാസ്ത്രം, പ്രദേശം, ഭാഷ എന്നിവയുടെ പേരില്‍ സ്വാതന്ത്ര്യ സമരത്തില്‍ പോലും വിവേചനം ഉണ്ടായിട്ടില്ല. മതത്തിന്‍റെ പേരില്‍ രാജ്യത്തെ വിഭജിക്കുകയാണെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി ബില്‍ രാജ്യത്തെ മുസ്‌ലിംകളെന്നും അല്ലാത്തവരെന്നും വിഭജിക്കുന്നതാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. വ്യാപക വിമര്‍ശനത്തിനിടെ പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അനുമതി തേടി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. ബില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 തകര്‍ക്കുന്നതാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ് പൗരത്വ ഭേദഗതി ബില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി നേരത്തെ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. ബില്ലിനെതിരെ മുസ്‌ലിം ലീഗ് എം.പിമാര്‍ പാര്‍ലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക