Image

ആര്‍ത്തവ കുടിലില്‍ തീപടര്‍ന്ന് പെണ്‍കുട്ടി മരിച്ചു, ബന്ധു അറസ്റ്റില്‍

Published on 09 December, 2019
ആര്‍ത്തവ കുടിലില്‍ തീപടര്‍ന്ന് പെണ്‍കുട്ടി മരിച്ചു, ബന്ധു അറസ്റ്റില്‍
കാഠ്മണ്ഡു: നേപ്പാളില്‍ ആര്‍ത്തവ കുടിലില്‍ കുടുങ്ങി പെണ്‍കുട്ടി മരിച്ച സംഭവത്തില്‍  ബന്ധുവിനെ അറസ്റ്റ് ചെയ്തു.നേപ്പാളിലെ ചൗപാടി എന്ന ആചാരപ്രകാരം ആര്‍ത്തവമായപ്പോള്‍ പര്‍ബതി ബുദ രവത് എന്ന  21കാരിയെ മാറിത്താമസിക്കേണ്ട കുടിലിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, തണുപ്പകറ്റാന്‍വേണ്ടി കുടിലില്‍ കത്തിച്ച തീ ആളിപ്പടര്‍ന്ന് പെണ്‍കുട്ടി മരിച്ചു. ഡിസംബര്‍ ആദ്യവാരമാണ് പെണ്‍കുട്ടി മരിച്ചത്. ബന്ധുവായ ജനക് ഷാഷി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

നേപ്പാളില്‍ ആദ്യമായാണ് ചൗപാടി നടത്തിയതിന്‍െറ പേരില്‍ ഒരാള്‍ അറസ്റ്റിലാവുന്നത്. രാജ്യത്ത് ഹിന്ദുമതവിശ്വാസപ്രകാരം ആര്‍ത്തവകാലത്ത് സ്ത്രീകളെ വളരെ ചെറിയൊരു കുടിലിലേക്കോ അല്ലെങ്കില്‍ കാലിത്തൊഴുത്തിലേക്കോ മാറ്റിപ്പാര്‍പ്പിക്കും. ഇതിനെ സ്ത്രീകള്‍ എതിര്‍ക്കുന്നപക്ഷം നിര്‍ബന്ധപൂര്‍വം മാറ്റിപ്പാര്‍പ്പിക്കുകയാണ് പതിവ്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ആചാരത്തെ ചൗപാടി എന്നാണ് വിളിക്കുന്നത്.<യൃ><യൃ>സ്ത്രീകളെ ഇത്തരത്തില്‍ മാറ്റിപ്പാര്‍പ്പിച്ചില്ലെങ്കില്‍ പ്രകൃതിദുരന്തങ്ങള്‍പോലുള്ള ആപത്തുകള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. 2005ല്‍ നേപ്പാള്‍ ഭരണകൂടം ഈ ആചാരം നിരോധിക്കുകയും 2017ല്‍ ഈ ആചാരം നടത്തുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുകയും ചെയ്തതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക