Image

സല്‍മാന്‍ ഖാന്‍ ചിത്രം രാധേയിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി

Published on 09 December, 2019
സല്‍മാന്‍ ഖാന്‍ ചിത്രം രാധേയിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി

സല്‍മാന്‍ ഖാനെ നായകനാക്കി പ്രഭുദേവ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് രാധേ:യുവര്‍ മോസ്റ്റ് വാണ്ടഡ് ഭായ്. ചിത്രത്തിന്‍റെ ഫസ്റ് ലുക് പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങി. 2009 ല്‍ പുറത്തിറങ്ങിയ വാണ്ടഡ് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് ഈ ചിത്രം എത്തുന്നത്. ദിശ ആണ് ചിത്രത്തിലെ നായിക. സാജിദ്-വാജിദ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രത്തില്‍ തമിഴ് നടന്‍ ഭരതും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിലെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു.


വിജയ് ചിത്രം പോക്കിരിയുടെ റീമേക് ആയിരുന്നു വാണ്ടഡ്. 2020 മെയ് 22 ന് ഈദ്-ഉല്‍-ഫിത്തര്‍ ഉത്സവ വേളയില്‍ തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തും. സല്‍മാന്‍ ഖാന്‍ ഫിലിംസ്, സൊഹൈല്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, റീല്‍ ലൈഫ് പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളില്‍ സല്‍മാന്‍ ഖാന്‍, സൊഹൈല്‍ ഖാന്‍, അതുല്‍ അഗ്നിഹോത്രി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക