Image

ഉണ്ണിത്താന്‍ വധശ്രമ കേസ്‌: എസ്‌.പി. സാം ക്രിസ്റ്റിയെ ചോദ്യം ചെയ്യും

Published on 13 May, 2012
ഉണ്ണിത്താന്‍ വധശ്രമ കേസ്‌: എസ്‌.പി. സാം ക്രിസ്റ്റിയെ ചോദ്യം ചെയ്യും
കൊല്ലം: മാതൃഭൂമി ലേഖകന്‍ വി.ബി.ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്‌.പി. സാം ക്രിസ്റ്റി ഡാനിയേലിനെ സിബിഐ ചോദ്യം ചെയ്യും. സി.ബി.ഐ. അഡീഷണല്‍ എസ്‌.പി. എസ്‌.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നാളെയാണ്‌ ചോദ്യംചെയ്യുക.

സി.ബി.ഐ.യ്‌ക്ക്‌ ക്രൈംബ്രാഞ്ച്‌ കൈമാറിയ കേസ്‌ ഡയറിയില്‍ നിരവധി പൊരുത്തക്കേടുകള്‍ കണ്ടെത്തിയതിനാലാണ്‌ സി.ബി.ഐ. ആദ്യം മൊഴിയെടുക്കുന്നതെന്നാണ്‌ സൂചന. നിരവധി തെളിവുകള്‍ ഉണ്ടായിട്ടും ഡിവൈ.എസ്‌.പി. റഷീദിനെ കേസില്‍നിന്ന്‌ വിട്ടുകളഞ്ഞതിനെപ്പറ്റിയാകും സി.ബി.ഐ. മുഖ്യമായും അന്വേഷിക്കുക. കണ്ടെയ്‌നര്‍ സന്തോഷ്‌ കാര്യങ്ങള്‍ തുറന്നുപറയാന്‍ തയ്യാറായിട്ടും എന്തുകൊണ്ട്‌ അത്തരം കാര്യങ്ങള്‍ അന്വേഷിക്കുകയോ നടപടിയെടുക്കുകയോ ചെയ്‌തില്ലെന്നും ആക്ഷേപമുണ്ട്‌.

കേസിലെ നിര്‍ണ്ണായകമായ നിരവധി തെളിവുകള്‍ ക്രൈംബ്രാഞ്ച്‌ നശിപ്പിച്ചതായി സി.ബി.ഐ.നേരത്തേ കണ്ടെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക