Image

കൂടത്തായി കേസ്; ജോളിയുടെ ജാമ്യാപേക്ഷയ്‌ക്കെതിരെ ഹര്‍ജി

Published on 09 December, 2019
കൂടത്തായി കേസ്; ജോളിയുടെ ജാമ്യാപേക്ഷയ്‌ക്കെതിരെ ഹര്‍ജി

താമരശ്ശേരി: കൂടത്തായി കൊലപാതക പരമ്ബരയിലെ മൂന്നു കേസുകളില്‍ ജോളി സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ക്കെതിരേ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സുജയ സുധാകരന്‍ തിങ്കളാഴ്ച കോടതിയില്‍ തടസ്സഹര്‍ജി ഫയല്‍ ചെയ്യും


ടോംതോമസ്, മാത്യു മഞ്ചാടിയില്‍, ആല്‍ഫൈന്‍ വധക്കേസുകളില്‍ ജാമ്യം നല്‍കരുതെന്നാവശ്യപ്പെട്ടാണ് തടസ്സഹര്‍ജി ഫയല്‍ ചെയ്യുക.

അന്നമ്മ, സിലി, റോയ് തോമസ് വധക്കേസുകളില്‍ ജോളി സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ കോടതി മുമ്ബ് തള്ളിയിരുന്നു.


അതേസമയം, കൂടത്തായി കൊലപാതക പരമ്ബരയിലെ കേസുകളില്‍ റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ മുഖ്യപ്രതി ജോളി(47), രണ്ടാംപ്രതി എം.എസ്. മാത്യു എന്ന ഷാജി(44) എന്നിവരെ തിങ്കളാഴ്ച താമരശ്ശേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയേക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക