Image

സിസ്റ്റര്‍ ദീപ ജോസഫിനെ നാട്ടിലെത്തിക്കാന്‍ സഭ ഇടപെടണം ; മാനന്തവാടി ബിഷപ് ഹൗസിന് മുന്നില്‍ മാതാപിതാക്കള്‍ സമരം തുടങ്ങി

Published on 09 December, 2019
സിസ്റ്റര്‍ ദീപ ജോസഫിനെ നാട്ടിലെത്തിക്കാന്‍ സഭ ഇടപെടണം ; മാനന്തവാടി ബിഷപ് ഹൗസിന് മുന്നില്‍ മാതാപിതാക്കള്‍ സമരം തുടങ്ങി

മാനന്തവാടി : സിസ്റ്റര്‍ ദീപ ജോസഫിനെ നാട്ടിലെത്തിക്കാന്‍ സഭ ഇടപെടണം എന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ മാനന്തവാടി ബിഷപ് ഹൗസിന് മുന്നില്‍ സമരം തുടങ്ങി. സമരത്തെ അനുകൂലിച്ചും എതിര്‍ത്തും ഇവിടെ ആളുകളെത്തി. അതേസമയം സമരത്തെ എതിര്‍ത്ത് മാനന്തവാടി രൂപത രംഗത്തെത്തി.


സിസ്റ്റര്‍ ദീപ, മക്കിയാട് കോളാസ്റ്റിക്കല്‍ കോണ്‍വെന്റ് അംഗമായിരിക്കെ 2003ലാണ് ഇംഗ്ലണ്ടിലേക്ക് പോയത്. ബെനഡിക്ടന്‍ കോണ്‍ഗ്രഗേഷന്റെ ഗ്ലോക്സ്റ്റര്‍ഷെയര്‍ മഠത്തിലേക്കായിരുന്നു ഇവര്‍ പോയത്.


എന്നാല്‍ സഭ വിട്ട ദീപ ജോസഫ്, ലണ്ടനില്‍ ഇംഗ്ലണ്ട് പൗരത്വം നേടി ജീവിക്കുകയാണെന്ന് മാനന്തവാടി രൂപത പറയുന്നു. സമരം സാമ്ബത്തിക പ്രേരിതമെന്നാണ് മാനന്തവാടി രൂപത കുറ്റപ്പെടുത്തിയത്. സിസ്റ്റര്‍ ദീപയുടെ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് സെന്റ് ബെനഡിക്‌ട് കോണ്‍ഗ്രിഗേഷനാണെന്നും മാനന്തവാടി രൂപതയെ മനപൂര്‍വം കരിവാരി തേയ്ക്കാനുള്ള ശ്രമമാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.


അതേസമയം സിസ്റ്റര്‍ ദീപയ്ക്ക് ബാംഗ്ലൂരില്‍ വെച്ച്‌ മുതിര്‍ന്ന കന്യാസ്ത്രീകളില്‍ നിന്ന് ലൈംഗിക പീഡനങ്ങള്‍ ഉണ്ടായതായി സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. മഠത്തിലെ ചാപ്ലിന്‍ ആയിരുന്ന 70 വയസ്സുള്ള ഇംഗ്ലീഷുകാരന്‍ വൈദികനും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വെളിപ്പെടുത്തല്‍.

Join WhatsApp News
ഒരു പാട് കളിക്കരുതേ 2019-12-09 09:38:35
സഭാ വിരുദ്ധർ ഒരു പാട് കളിക്കരുതേ.  ലൂസിയും കൂട്ടരും സഭാമക്കളുടെ ക്ഷമ പരീക്ഷിക്കരുത്. ഞങ്ങൾ നാണം കേട്ട് മടുക്കുമ്പോൾ എന്ത് ചെയ്യണമെന്ന് നന്നായി അറിയാം.
അത് നേരിടാൻ സഭാ വിരുദ്ധർക്ക് കഴിഞ്ഞെന്നു വരില്ല 
ഭീഷണി സഗാവേ! 2019-12-09 12:47:24
''ഒരു പാട് കളിക്കരുതേ'' എന്ന് തുടങിയ കമന്റെ ഒരു ഭീഷണി ആണല്ലോ സഗാവേ!
നിങ്ങള്‍ ആരാ? ചാവെറോ  അതോ ഭീകര തീവ്രവാദിയോ?
പേര്‍ പോലും വെക്കാന്‍ ഭയം ഉള്ള ഭീരു!- നിങ്ങള്‍ എന്ത് ചെയ്യും എന്നാ പറയുന്നത്? 
രൂപാ താ, രൂപ താ 2019-12-09 16:58:49
 എല്ലാവര്ക്കും വേണ്ടത് രൂപ, അത് തന്നെ ആണല്ലോ രൂപത. 
ഇവര്‍ ഇപോള്‍ ബ്രിട്ടീഷ്‌ പൌര എങ്കില്‍ രൂപതയ്ക്ക് എന്ത് ചെയ്യുവാന്‍ സാദിക്കും. 
മാതാ പിതാക്കള്‍ക്ക് രൂപ വേണമെങ്കില്‍ മകളോട് ചോദിക്കുക. 
ലയിങ്ങിക പീഡന കേസില്‍ നാലു ബില്ല്യന്‍ ഡോളര്‍ ഇപ്പോള്‍ സഭ കൊടുക്കണം. ഇങ്ങനെ എല്ലാവരുംകൂടി രൂപ താ എന്ന് തുടങ്ങിയാല്‍ സഭ പാപ്പരാകും.- ചാണക്യന്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക