Image

പ്രസ്ക്ലബ് സെക്രട്ടറി സ്ഥാനത്ത് നിന്ന് എം രാധാകൃഷ്ണനെ നീക്കി; നടപടി വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന്

Published on 09 December, 2019
പ്രസ്ക്ലബ് സെക്രട്ടറി സ്ഥാനത്ത് നിന്ന് എം രാധാകൃഷ്ണനെ നീക്കി; നടപടി വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന്

സഹപ്രവര്‍ത്തകയുടെ വീട്ടില്‍ കയറി അക്രമം നടത്തിയ എം രാധാകൃഷ്ണനെ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്തുനിന്ന് സസ്‌പെന്‍ഡ്‌ ചെയ്‌തു.

രാധാകൃഷ്‌ണന്‍റെ പ്രസ്‌ ക്ലബ്ബ്‌ അംഗത്വവും സസ്‌പെന്‍ഡ്‌ ചെയ്‌തു. നാളെ ചേരുന്ന മാനേജിംഗ് കമ്മിറ്റി തുടര്‍ നടപടി കൈകൊള്ളാനും തീരുമാനിച്ചു.

തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്ത് നിന്നും എം.രാധാകൃഷ്ണനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തിപ്പെട്ട സാഹചര്യത്തിലായിരുന്നു രാധാകൃഷ്ണനെ സസ്പെന്‍റ് ചെയ്യാനുള്ള തീരുമാനം.

മാനേജിംഗ് കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്ത് തുടര്‍നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറിയിടെ താല്‍കാലിക ചുമതലയുള്ള സാബു തോമസ് പറഞ്ഞു.


രാധാകൃഷ്‌ണനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ നെറ്റ്‌ വര്‍ക്‌ ഓഫ്‌ വിമണ്‍ ഇന്‍ മീഡിയയുടെ നേതൃത്വത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രസ്‌ ക്ലബിലേക്ക് പ്രതിഷേധമാര്‍ച്ച്‌ നടത്തിയിരുന്നു.


സെക്രട്ടേറിയറ്റിന് മുന്നില്‍നിന്ന്‌ തിരുവനന്തപുരം പ്രസ് ക്ലബിലേക്കാണ്‌ മാര്‍ച്ച്‌ നടത്തിയത്‌. നിരവധി പുരുഷ മാധ്യമപ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുത്തു.

ക്രമിനല്‍ കേസില്‍ അറസ്റ്റ് ചെയ്ത് റിമാന്‍റില്‍ ക‍ഴിഞ്ഞ രാധാകൃഷ്ണനെ പ്രസ്ക്ളബില്‍ നിന്നും പുറത്താക്കും വരെ സമരം തുടരാനാണ് വനിതാ മാധ്യമ പ്രവര്‍ത്തകരുടെ തീരുമാനം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക