Image

'പ്രതിഫലം വേണ്ട,ഞാന്‍ ആരാച്ചാരാകാം': തീഹാര്‍ ജയിലിലേക്ക് പൊലീസുകാരന്റെ കത്ത്

Published on 09 December, 2019
'പ്രതിഫലം വേണ്ട,ഞാന്‍ ആരാച്ചാരാകാം': തീഹാര്‍ ജയിലിലേക്ക് പൊലീസുകാരന്റെ കത്ത്

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ ആരാച്ചാരായി സേവനമനുഷ്ഠിക്കാന്‍ തയ്യാറാണെന്ന് ജയില്‍ ഡി.ജി.പിക്ക് കത്തയച്ച്‌ പൊലീസുകാരന്‍. തമിഴ്‌നാട്ടിലെ പൊലീസ് പരിശീലന കേന്ദ്രത്തിലെ ഹെഡ് കോണ്‍സ്റ്റബിള്‍ എസ്. സുബാഷ് ശ്രീനിവാസനാണ് ആരാച്ചാരാവാന്‍ സന്നദ്ധത അറിയിച്ച്‌ കത്ത് അയച്ചത്.


തിഹാര്‍ ജയിലില്‍ നിര്‍ഭയ കേസ് തടവുകാരെ തൂക്കിലേറ്റാന്‍ ആരാച്ചാര്‍ ഇല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനെത്തുടര്‍ന്നാണ് ഹെഡ് കോണ്‍സ്റ്റബിളായ സുബാഷ് ആരാച്ചാരുടെ ജോലി ചെയ്യാന്‍ സന്നദ്ധത അറിയിച്ചത്.


തനിക്ക് പ്രതിഫലം വേണ്ടെന്നും ആരാച്ചാരുടെ ജോലി പൂര്‍ണ ഉത്തരവാദിത്തത്തോടെ താന്‍ ചെയ്യുമെന്നും അതുകൊണ്ട് തന്നെ ജോലിചെയ്യാന്‍ അനുവദിക്കണമെന്നും സുബാഷ് കത്തില്‍ പറയുന്നു. ഗുരുതരമായ കുറ്റകൃത്യം ചെയ്ത, വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളുടെ ശിക്ഷ ആരാച്ചാരില്ലെന്ന കാരണത്താല്‍ നടപ്പാക്കാതിരിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.


2012 ഡിസംബര്‍ 16 ന് ബസില്‍ വച്ചായിരുന്നു കൂട്ടബലാത്സംഗത്തിന് ഇരയായി അതിക്രൂരമായി നിര്‍ഭയ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഡിസംബര്‍ 29ന് സിംഗപ്പൂരിലെ എലിസബത്ത് ആശുപത്രില്‍വച്ച്‌ നിര്‍ഭയ മരണത്തിന് കീഴടങ്ങുകയായിരുന്നു.

നിര്‍ഭയ കേസിലെ നാല് പ്രതികളാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്. ഒന്നാംപ്രതി റാം സിങ് 2013 മാര്‍ച്ചില്‍ തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കി. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ നിയമം അനുസരിച്ച്‌ മൂന്നു വര്‍ഷത്തെ ശിക്ഷയ്ക്കു വിധിച്ചിരുന്നു. മറ്റ് നാല് പ്രതികളാണ് വധശിക്ഷ കാത്ത് തിഹാര്‍ ജയിലില്‍ കഴിയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക