Image

ഏകാദശി തിരക്കിനിടെ മോക്ഷണം; ആഭരണവും പണവും നഷ്ട്പ്പെട്ടു

Published on 09 December, 2019
ഏകാദശി തിരക്കിനിടെ മോക്ഷണം; ആഭരണവും പണവും നഷ്ട്പ്പെട്ടു

ഗുരുവായൂര്‍: ഏകാദശി തിരക്കിനിടെ മോക്ഷണം. പലരുടെയും ആഭരണങ്ങളും പണവും കവര്‍ന്നു. പാലക്കാട് കവളപ്പാറ സ്വദേശിനിയുടെ മൂന്നര പവന്റെ മാല നഷ്ടപ്പെട്ടു. നെന്മാറ സ്വദേശി പുഷ്പയുടെ ഒന്നേ കാല്‍ പവന്‍ വരുന്ന മാല നഷ്ടപ്പെട്ടതായും പരാതിയുണ്ട്.


തൃശൂര്‍ കുരിയച്ചിറ കാരാത്തെ വീട്ടില്‍ ലളിതയുടെ 3000 രൂപയടങ്ങിയ പഴ്സ് ക്ഷേത്രം കൊടിമരത്തിനു മുന്നില്‍ തൊഴുതു നില്‍ക്കുമ്ബോള്‍ നഷ്ടപ്പെട്ടു. ഇന്നലെ രാവിലെ ഒമ്ബതരയോടെയായിരുന്നു സംഭവം. ക്ഷേത്രം കൊടിമരത്തിന് മുന്നില്‍ തൊഴുതു നില്‍ക്കുമ്ബോള്‍ വാനിറ്റി ബാഗിന്റെ അരികുഭാഗത്തെ സിബ്ബ് തുറന്ന് പഴ്സ് മോഷ്ടിക്കുകയായിരുന്നു.


തൊഴുത ശേഷം കൊടിമരത്തിന് മുന്നില്‍ നിന്ന് മാറിയപ്പോഴാണ് പഴ്സ് നഷ്ടമായ കാര്യം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ക്ഷേത്രം മാനേജരെയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെയും അറിയിച്ചു. സംഭവം പോലീസ് അന്വേഷിച്ചുവരികയാണ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക