Image

കഥാപാത്രങ്ങളുടെ വികാരങ്ങളെ പൂര്‍ണതയില്‍ എത്തിക്കാന്‍ ശബ്ദം പ്രധാനമെന്ന്‌ - റസൂല്‍ പൂക്കുട്ടി

Published on 09 December, 2019
കഥാപാത്രങ്ങളുടെ വികാരങ്ങളെ പൂര്‍ണതയില്‍ എത്തിക്കാന്‍ ശബ്ദം പ്രധാനമെന്ന്‌ - റസൂല്‍ പൂക്കുട്ടി
ചലച്ചിത്രങ്ങളില്‍ കഥാപാത്രങ്ങളുടെ വികാരങ്ങളെ പൂര്‍ണതയില്‍ എത്തിക്കുന്ന മാര്‍ഗമാണ്‌ ശബ്ദമെന്ന്‌ റസൂല്‍ പൂക്കുട്ടി.ശബ്ധത്തിന്റെ പൂര്‍ണതയ്‌ക്കു വേണ്ടി വിദേശചിത്രങ്ങളെ അനുകരിക്കുന്നതിനേക്കാള്‍ പ്രാദേശിക സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണ്‌ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ടും ചലച്ചിത്ര അക്കാദമിയും ചേര്‍ന്ന്‌ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബ്ദവും അതിന്റെ ആസ്വാദനവും വ്യക്തി കേന്ദ്രീകൃതമാണ്‌.സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ശബ്ദ മിശ്രണം സിനിമക്ക്‌ വേണ്ട സൗന്ദര്യം ഉറപ്പു നല്‍കുന്നതായി ശബ്ദ സംവിധായകന്‍ ഹരികുമാര്‍ പറഞ്ഞു.

കണ്ണടച്ചാലും ശബ്ദം നിങ്ങളെ സിനിമ കാണിക്കും അത്‌ തന്നെയാണ്‌ ശബ്ദത്തിന്റെ സൗന്ദര്യവും എന്ന്‌ ഗീത ഗൊരപ്പ അഭിപ്രായപ്പെട്ടു.സിങ്ക്‌ സൗണ്ട്‌ വിദഗ്‌ദ്ധന്‍ ബോബി ജോണ്‍,ബി കൃഷ്‌ണനുണ്ണി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക