Image

സോണിയ ഗാന്ധിക്ക്‌ 73 ; ഇത്തവണ ആഘോഷങ്ങളില്ല

Published on 09 December, 2019
സോണിയ ഗാന്ധിക്ക്‌  73 ; ഇത്തവണ ആഘോഷങ്ങളില്ല

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ ഇടക്കാല അധ്യക്ഷയും ലോക്‌സഭാംഗവുമായ സോണിയ ഗാന്ധി 73ന്‍റെ നിറവില്‍. സോണിയ ഗാന്ധി എന്നും പാര്‍ട്ടി നേതാക്കള്‍ക്ക്‌ പ്രചോദനമാണെന്ന്‌ കോണ്‍ഗ്രസ്‌ ഔദ്യോഗിക ട്വീറ്റിലൂടെ അറിയിച്ചു.

സോണിയയുടെ പ്രഭാവവും മാന്യതയും അനുകമ്‌ബയും ദയയും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ എന്നും ശക്തി പകരും. ജന്മദിനാശംസകള്‍ നേരുന്നതായും ട്വീറ്റില്‍ പറയുന്നു.

സോണിയക്ക്‌ ജന്മദിനാശംകള്‍ നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ദീര്‍ഘായുസും ആരോഗ്യവും ആശംസിച്ചു.

രാജ്യത്ത്‌ സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ പ്രതിഷേധിച്ച്‌ ഇത്തവണ ജന്മദിനം ആഘോഷിക്കുന്നില്ലെന്ന്‌ സോണിയ ഗാന്ധി ഇന്നലെ വ്യക്തമാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക