Image

അര്‍ക്കന്‍സാസ് പൊലീസ് റ്റേഷനു മുമ്പില്‍ ഓഫിസര്‍ വെടിയേറ്റു മരിച്ചു

പി പി ചെറിയാന്‍ Published on 09 December, 2019
അര്‍ക്കന്‍സാസ് പൊലീസ് റ്റേഷനു മുമ്പില്‍ ഓഫിസര്‍ വെടിയേറ്റു മരിച്ചു
ഫെയ്റ്റിവില്ല (അര്‍ക്കന്‍സാസ്): ഫെയ്റ്റിവില്ല പൊലീസ് സ്‌റ്റേഷന്‍ പാര്‍ക്കിങ്ങ് ലോട്ടില്‍ രാത്രി ഇരുളിന്റെ മറവില്‍ പതിയിരുന്ന പ്രതിയും പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

പൊലീസ് സ്‌റ്റേഷന്റെ പുറകില്‍ നിന്നും വെടിയൊച്ച കേട്ടാണ് രണ്ടു പൊലീസ് ഓഫിസര്‍മാര്‍ പുറത്തിറങ്ങിയത്. ഇതിനിടയില്‍ പട്രോള്‍ വാഹനത്തില്‍ ഇരുന്നിരുന്ന പൊലീസ്ഓഫീസര്‍ സ്റ്റീഫന്റെ കാറിന് വെടിയേറ്റിരുന്നു. പൊലീസ്തിരിച്ചു വെടിവെച്ചതിനെ തുടര്‍ന്ന് ആയുധധാരിയായി ലണ്ടന്‍ ടി. ഫിലിപ്പ്‌സിനു (35) വെടിയേറ്റു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ഇരുവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു.

രണ്ടുവര്‍ഷമായി ഫെയ്റ്റിവില്ല പൊലീസ്സ്‌റ്റേഷനില്‍ ഓഫീസറായി ജോലി ചെയ്തുകൊണ്ടിരുന്ന സ്റ്റീഫന്‍ സമര്‍പ്പണ മനോഭാവമുള്ള ധീരനായ ഓഫീസറായിരുന്നുവെന്ന് ഫെയ്റ്റിവില്ല പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

എന്താണ് പ്രതിയെ വെടിവയ്ക്കുന്നതിന് പ്രേരിപ്പിച്ചതെന്നു വ്യക്തമല്ല. സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ടു പൊലീസ് ഓഫിസര്‍മാരെ അഡ്മിനിസ്‌ട്രേറ്റീവ് ലീവില്‍ പ്രവേശിപ്പിച്ചു. വാഷിങ്ടന്‍ കൗണ്ടി ഷെറിഫ് ഓഫിസും എഫ്ബിഐയും  അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അര്‍ക്കന്‍സാസ് പൊലീസ് റ്റേഷനു മുമ്പില്‍ ഓഫിസര്‍ വെടിയേറ്റു മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക