ആറാട്ടിനിടെ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആനയിടഞ്ഞു; കുട്ടി മരിച്ചു, 10 പേര്‍ക്ക് പരിക്ക്
Published on 13 May, 2012
ഇരിങ്ങാലക്കുട: ആറാട്ട് എഴുന്നള്ളത്തിനിടെ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മൂന്ന്
ആനകള്‍ ഇടഞ്ഞു. തിക്കിലും തിരക്കിലുംപെട്ട് ഒന്നര വയസുള്ള കുട്ടി മരിച്ചു.
പത്തുപേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. കോമ്പാറ കണ്ണോത്തുവീട്ടില്‍
യദുകൃഷ്ണനാണ് മരിച്ചത്. ഒരു പാപ്പാന് അടക്കം പത്തുപേര്‍ക്ക് പരിക്കേറ്റു.
മരിച്ച കുട്ടിയുടെ അമ്മ അടക്കം മൂന്നുപേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍
പ്രവേശിപ്പിച്ചു.
കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് സമാപനം
കുറിച്ചുകൊണ്ടുള്ള ഇന്ന് രാവിലെ നടന്ന ആറാട്ടിനിടെയാണ് ആനകള്‍ ഇടഞ്ഞത്.
ക്ഷേത്രത്തിന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ കാളമുത്തന്‍ കണ്ണന് എന്ന ആനയാണ്
ആദ്യം ഇടഞ്ഞത്. തുടര്‍ന്ന് ചെറുപ്പുളശ്ശേരി കണ്ണന്, അയ്യപ്പന് എന്നീ ആനകളും
ഇടഞ്ഞു. ഭയന്ന് ഓടുന്നതിനിടെയാണ് മിക്കവര്‍ക്കും പരിക്കേറ്റത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല