Image

വി.എസിന്റെ ഡാങ്കേ പ്രയോഗം: ആരും വിഷമിക്കേണ്ടെന്ന്‌ പിണറായി

Published on 13 May, 2012
വി.എസിന്റെ ഡാങ്കേ പ്രയോഗം: ആരും വിഷമിക്കേണ്ടെന്ന്‌ പിണറായി
നെയ്യാറ്റിന്‍കര: പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ തന്നെ ഡാങ്കേയോട്‌ ഉപമിച്ചതില്‍ ആരും വിഷമിക്കേണ്ടെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വിവാദങ്ങളെക്കുറിച്ചൊന്നും ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും മറ്റുകാര്യങ്ങളെല്ലാം പിന്നീട്‌ പറയാമെന്നും പിണറായി മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

വി.എസിന്റെ വിവാദപ്രസ്‌താവനയും തുടര്‍ന്ന്‌ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന്‌ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളെയും കുറിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച്‌ ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയാറായില്ല. ഇന്നലെ പറഞ്ഞതില്‍ കൂടുതലായി ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി.

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ നാരായവേര്‌ ഇളക്കും. ജനങ്ങള്‍ തിരഞ്ഞെടുപ്പിന്‌ തയ്യാറായിക്കഴിഞ്ഞു. യാതൊരു കാരണവുമില്ലാതെ ഒരാള്‍ എം.എല്‍.എസ്ഥാനം രാജിവച്ച്‌ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയായി വീണ്ടും മത്സരിക്കുകയാണ്‌. ജനങ്ങളെ വഞ്ചിച്ച ഒരാളാണ്‌ വീണ്ടും വോട്ട്‌ അഭ്യര്‍ത്ഥിക്കുന്നതെന്നും പിണറായി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക