Image

പന്ത്രണ്ടുകാരിയെ നിരന്തരം പീഡിപ്പിച്ച ആലുവ സ്വദേശി അമ്പതുകാരന്‍ പിടിയില്‍

Published on 08 December, 2019
പന്ത്രണ്ടുകാരിയെ  നിരന്തരം പീഡിപ്പിച്ച ആലുവ സ്വദേശി അമ്പതുകാരന്‍ പിടിയില്‍


ആലുവ : ബാലികയെ രണ്ട് വര്‍ഷമായി നിരന്തരം പീഡിപ്പിച്ച മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലയിലെ ആലുവയിലാണ് സംഭവം. 12 വയസ്സുള്ള പെണ്‍കുട്ടിയെയാണ് ഇയാള്‍ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്നത്.

ഈസ്റ്റ് വെളിയത്തുനാട് സ്വദേശി അലി കുഞ്ഞുമുഹമ്മദാണ് പിടിയിലായത്. മൂന്ന് മാസം മുന്‍പാണ് പെണ്‍കുട്ടി സംഭവത്തില്‍ പരാതി നല്‍കിയിരുന്നത്. പോലീസ് കേസ് റജിസ്റ്റര്‍ ചെയ്യപ്പെട്ടതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. ഇന്ന് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക